എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ കൊറോണതൻ താണ്ഡവം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണതൻ താണ്ഡവം

ലോകം മുഴുവനും മഹാ വ്യാധിയായ
കൊറോണ ആടിത്തിമിർത്തിടും നേരം
സർവരും പേടിച്ചരണ്ടുപോയ്,മാറത്തലച്ചുപോയ്
കൊറോണ സംഹാരതാണ്ഡവമാടിയപ്പോൾ
കണ്ണീരും, കയ്യുമായ് മാറത്തലച്ചു കരഞ്ഞീടും,
ഞങ്ങൾ കുറേ മനുഷ്യക്കോമരങ്ങൾ.
ഈ കൊറോണക്കാലത്തെയും ഞാനുമെൻ
സോദരങ്ങളും കൈകോർത്ത് അതിജീവിക്കും.
ഞാനുമെൻ സോദരരും പൊട്ടിക്കരയുന്നത്
കണ്ടു നീ എന്തിനൂറിച്ചിരിക്കുന്നു?
തീക്കനലായ് വന്നു നീ ഞങ്ങൾ തൻ
മുമ്പിൽ നീ ഒരു പേടിസ്വപ്നമായ്.
നഷ്ടസ്വപ്നങ്ങളും, ഭീതിയും എവിടെയും,
മുഴങ്ങി ഉറ്റവരുടെ നഷ്ടനൊമ്പരങ്ങൾ
ഇല്ലാത്തവനും, ഉള്ളവനും, ഉയർന്ന
ജാതിക്കാരും, താഴ്ന്ന ജാതിക്കാരും,
ഒരുപോലെ ഭയന്നു കഴിയുന്നു ഇപ്പോൾ
എല്ലാം മനുഷ്യർ തൻ കർമ്മഫലം.
ഒന്നായി നമുക്ക് അതിജീവിക്കാം,
നവകേരള സൃഷ്ടിയ്ക്കായ്.

അഷ്ടമി സുരേഷ്
10 സി എ. എം .എ എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത