പറയാതെ വന്നു നീ ലോക
ജനതയ്ക്കു മുമ്പിൽ ഒരു ദുരന്തമായ്.
എവിടുന്നു വന്നു നീ...?
എന്തിനു വന്നു നീ...?
ഞങ്ങൾതൻ ഘാതകനായി.
മഹാമാരിയായി വ്യാപിച്ച നിന്നെക്കണ്ട്
ഞങ്ങൾ അന്തിച്ചു നിന്നുപോയി,
വിരൽ ചുണ്ടോടുചേർത്തുപോയി
കണ്ണൊന്നുമൂടി തുറക്കുമ്പോഴേക്കും നീ
അനേകം ജീവനുകൾ അപഹരിച്ചു.
ഒത്തിരി ജീവനെ വെള്ളപുതപ്പിച്ചു,
തേങ്ങിക്കരയുന്നു നാടുമൊത്തം.
എന്തിനു നീയിതു ചെയ്തിടുന്നു.
മനുഷ്യ ജീവൻതൻ രക്ഷകരായ് വന്ന
പോലീസും ആരോഗ്യ പ്രവർത്തകരും
നിന്നെ തോൽപ്പിക്കുവാൻ ശ്രമിച്ചിടുന്നു.
നാടു മുഴുവനും ശ്രമിച്ചിടുന്നു.
ഈ നാട് ഉയർത്തെഴുന്നേൽക്കും,
നിന്നെ പരാജിതനാക്കിക്കൊണ്ട്.
ആരു പറഞ്ഞിട്ട്? ആർക്കുവേണ്ടി? നീ
എല്ലാം ഒരൊറ്റവരവിനു സ്വന്തമാക്കി!