പ്രകൃതി ദേവത
ഒരിടത്ത് മീന എന്നൊരു പെൺകുട്ടിയുണ്ടായിരുന്നു. അവൾ ഒരു ദിവസം പൂന്തോട്ടത്തിൽ നിന്നു പൂക്കൾ പറിച്ചു കളിക്കുകയായിരുന്നു. ആ പൂക്കൾ മുകളിലേക്കെറിഞ്ഞു കളിക്കും. അതവളുടെ അമ്മ കണ്ടിരുന്നില്ല. അതിനാൽ അവളത് ആവർത്തിച്ചു. കുറേ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൾ പൂക്കൾ പറിച്ച് കളിക്കുന്നത് അമ്മ കണ്ടു. അവളെ വഴക്കും പറഞ്ഞു. എന്നിട്ടും അവൾ അത് ആവർത്തിച്ചുകൊണ്ടേയിരുന്നു. ഒരിക്കൽ അവൾ ആരും കാണാതെ പൂക്കൾ പറിക്കാൻ തുടങ്ങിയപ്പോൾ... പെട്ടന്ന് ഒരു സ്ത്രീ അവളുടെ മുൻപിൽ പ്രത്യക്ഷപ്പെട്ടു. അപ്പോൾ മീന ചോദിച്ചു: “ആരാ? ഇതിനു മുൻപ് ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ.”ആ സ്ത്രീ പറഞ്ഞു:"ഞാൻ പ്രകൃതി ദേവതയാണ്. നീയിതെന്താണ് ചെയ്യുന്നത്? ”മീന പറഞ്ഞു: ”ഞാൻ ഈ പൂക്കൾ പറിക്കുകയാണ് .......” ദേവത വേദനയോടെ പറഞ്ഞു: ”എന്തിനാ കുഞ്ഞേ ഇതിനെ നശിപ്പിക്കുന്നത്? അവർ വളരട്ടെ. ഇതൊക്കെ ദൈവത്തിന്റെ സമ്മാനമല്ലേ. ഇവയൊക്കെ നശിപ്പിച്ചാൽ നമ്മൾ ദൈവത്തെ ധിക്കരിക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ല.” മീന കുറ്റബോധത്തോടെ പറഞ്ഞു."ഇല്ല ദേവതേ, ഞാൻ ഇനിയിത് ആവർത്തിക്കില്ല. എന്നോട് ക്ഷമിക്കൂ...’” അവൾ അതിനുശേഷം അങ്ങനെയൊന്നും ആവർത്തിച്ചിട്ടില്ല. പ്രകൃതിയെ സംരക്ഷിച്ചാണ് അവൾ ഇപ്പോൾ ജീവിക്കുന്നത്.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ
|