സഹായം Reading Problems? Click here


എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ക്ഷണിക്കാതെ എത്തിയ അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ക്ഷണിക്കാതെ എത്തിയ അതിഥി

ഇന്നേവരേ നാം കാണാതിരുന്നൊരു
കേൾക്കാതിരുന്നൊരു വിരുന്നുകാരൻ
ആ അതിഥിയുടെ പേരൊന്നു കേട്ടാൽ
ഞെട്ടിത്തരിക്കുന്നു ലോകമെല
പാരിനെയാകെ സ്തംഭിപ്പിക്കുന്നൊരീ
കൊറോണയെന്ന അതിഥിയാലേ,
ലക്ഷക്കണക്കിനു കോടിക്കണക്കിനു
 മനുഷ്യജീവനുകൾ വിറച്ചിടുന്നു.
പതിനായിരങ്ങളുടെ ജീവൻ കവർന്നൊരീ
വ്യാധിതൻ പകർച്ച തടയുവാനായ്
ഭാരതമൊട്ടാകെ പ്രഖ്യാപിച്ചിരിക്കുന്ന
 ലോക് ഡൗണിലും നാം പങ്കാളികളായ്.
ഇടയ്ക്കിടെ കൈകൾ കഴുകുക, മാസ്കും ധരിക്കുക
 വ്യക്തിശുചിത്വവും പാലിക്കുക.
എങ്കിലീ മഹാമാരിയുടെ വ്യാപനം
കഴിയുംവിധം നമുക്ക് നിയന്ത്രിച്ചിടാം.
 മനുഷ്യർ ഭവനങ്ങളിൽ ഒതുങ്ങിക്കഴിയുന്നത്
കാരണം, പരിസ്ഥിതിയൊട്ടാകെ മാറിപ്പോയി,
 ഗംഗയും യമുനയും കാവേരിയും അതിൻ
 ജന്മപ്പവിത്രത വീണ്ടെടുത്തു!
വായുവിൻ മലിനവും ജലത്തിൻ മലിനവും
മണ്ണിൻ മലിനവും കുറഞ്ഞുവല്ലോ
 ഇങ്ങനെയുള്ള ധരിത്രിക്കുവേണ്ടിയാണ്
 നാളിതുവരെ നാം പ്രയത്നിച്ചത്.
  കോവിഡ് 19 എന്ന മഹാമാരിക്കുവേണ്ടി നാം
 വീടിനുള്ളിൽത്തന്നെ ഒതുങ്ങിക്കഴിഞ്ഞു.
ഇതിന്റെ ഫലമായി നമ്മുടെ പരിസ്ഥിതി
പുനർജ്ജന്മം നേടിയെടുത്തിരിക്കുന്നു
കൊറോണതൻ കണ്ണിബന്ധനം പൊട്ടിക്കാൻ
 നമുക്കോരോരുത്തർക്കും പ്രയത്നിച്ചിടാം
മാത്രമല്ല, നമുക്കീ പ്രകൃതിയെ ഭാവിയിൽ
 ഇതുപോലെതന്നെ സംരക്ഷിച്ചിടാം!
 


അഭിരാമി കെ നായർ
10 സി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത