കൂട്ടുകാരേ നിങ്ങൾ എവിടെയാണ്?
നമ്മുടെ സ്കൂളുകൾ അടച്ചില്ലേ.
വീട്ടിലിരുന്ന് നമ്മൾ ഒന്നായി,
പ്രകൃതിസംരക്ഷണത്തിൽ മുന്നേറാം.
വീടും പരിസരവും വൃത്തിയാക്കാം,
രോഗങ്ങളെ നിർമാർജനം ചെയ്യാം,
പൂന്തോട്ടങ്ങൾ നിർമിച്ചീടാം,
നമ്മുടെ സ്കൂളിൽ ഒരു ഗ്രീൻക്ലബ്
രൂപീകരിക്കാം വേഗത്തിൽ.
പ്രതിരോധിക്കാം വേഗത്തിൽ.
നമ്മുടെ രാജ്യത്തെ സംരക്ഷിക്കാം,
വിദ്യാർത്ഥികൾ നാമോരോരുത്തരും,
അണിയായിചേരാം കലാലയത്തിൽ.
ബോധവത്കരണം നടത്താം സമൂഹത്തെ,
അതിനായി നമ്മൾ ഉപയോഗിക്കണം
ഈ കാലം പ്രയോജനപ്രദമായി.
നട്ടീടാം ഓരോ മരങ്ങൾ നമ്മൾ
പച്ചപ്പുതപ്പ് പുതപ്പിക്കാം
നമ്മുടെ നാടിനെ അതിവേഗം.
പച്ചപ്പട്ടുടുത്ത കേരളത്തെ
കാണാം നമുക്ക് അതിവേഗം.