എ.യു.പി.എസ് വടക്കുംപുറം/അക്ഷരവൃക്ഷം/യാത്രാമൊഴി

Schoolwiki സംരംഭത്തിൽ നിന്ന്
യാത്രാമൊഴി

ഇളം കാറ്റിന്റെ തലോടൽ ഏറ്റു ജനൽ കമ്പികളിൽ നിൽക്കുമ്പോൾ അവളുടെ സങ്കടങ്ങൾ എല്ലാം ഇല്ലാതാവുന്നത് പോലെ തോന്നി പുറത്തു നിന്ന് വീശുന്ന കാറ്റിന് എന്തെന്നില്ലാത്ത ഒരു പുത്തൻ അനുഭൂതി. ഇവൾ അമ്മു ജോലികളുടെ ഭ്രാന്തൻ ചുഴിയിൽ സദാതിരക്കുകളുമായി അലയുന്ന ഒരു എഞ്ചിനീയറുടെ മകൾ. സ്നേഹം ഉണ്ടെങ്കിലും രണ്ടാനമ്മയുടെ മുന്നിൽ നിശബ്ദമായി നിശബ്ദനാക്കാനേ ആ അച്ഛന് കഴിഞ്ഞുള്ളൂ അമ്മയുടെ സ്നേഹം എന്തെന്ന് അമ്മു അവളുടെ സ്നേഹമയിയായ അമ്മയുടെ വിടപറയലിനു ശേഷം അറിഞ്ഞിട്ടില്ല ഏകാന്തമായ ഒരു ലോകത്ത് അവൾ എന്നും തനിച്ചായിരുന്നു സ്കൂൾ വിട്ടു വന്നാൽ തന്റെ മുറിയിൽ വാതിലടച്ച് ജനലരികിൽ പോയിരുന്ന് ആകാശത്തോട് സങ്കടങ്ങൾ പറയും കൗമാരത്തിന്റെ സുന്ദര ദിനങ്ങൾ ആസ്വദിക്കുന്നസമയത്താണ്ട് സങ്കടത്തിലായിരുന്നു അവളിലേക്ക് ഈശ്വരൻ മറ്റൊരു മഞ്ഞുമല കൂടി എടുത്തെറിഞ്ഞു. ലോകമാകെ മഹാമാരിയിൽ മുങ്ങിയപ്പോൾ അവൾ അറിഞ്ഞിരുന്നില്ല അത് തന്നെയും കാർന്നു തിന്നുമെന്ന് . കോവിഡ് 19 എന്ന മഹാ രോഗത്തിൻറെ പിടിയിൽ പെട്ടപോളും അച്ഛൻ ഒഴികെ മറ്റാരും അവളോട് വാത്സല്യം കാണിച്ചില്ല അങ്ങനെ അവളും ഐസൊലേഷൻ വാർഡിൽ എത്തി ഒരു ശല്യം ഒഴിഞ്ഞു പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു രണ്ടാനമ്മ . എങ്ങനെ ഈ രോഗം തനിക്ക് പിടിപെട്ടു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല സോപ്പുപയോഗിച്ച് കൈ കഴുകാറുണ്ട് പുറത്തു പോകാറെയില്ല എന്നിട്ടും, പെട്ടന്നാണ്അവൾക്ക് ആ ദിനം ഓർമ്മവന്നത് തന്റെ കളിക്കൂട്ടുകാരിയുടെ അച്ഛൻ വിദേശത്തു നിന്ന് വന്നത് അടുത്തായിരുന്നു അവളുടെ വീട്ടിലേക്ക് പോയിരുന്ന വിവരം ഇപ്പോഴാണ് ഓർമ്മ വന്നത് വൈകിയ വേളയിലാണ് അവൾ ആ സത്യം അറിഞ്ഞത് മാളുവിന്റെ അച്ഛന് രോഗം പിടിപെട്ടു എന്ന് . അവൾക്ക് ആരോടും ദേഷ്യം തോന്നിയില്ല പകരം സ്വന്തം ജീവിതത്തോടും ദൈവത്തോടും ആണ് അവർക്ക് പരിഭവം തോന്നിയത് ഇങ്ങനെ ഒരു ജന്മം തന്നതിന് . ഈ ലോകം മുഴുവൻ കോവി സ് 19ന്റെ ഭീതിയിലാണ് ഭയം വേണ്ട ജാഗ്രത മതിയെന്ന് ആവർത്തിക്കുമ്പോഴും എവിടെയൊക്കെയോ അവൾ തളം കെട്ടി നിന്നു . എന്നാൽ അവൾക്ക് ഐസൊലേഷൻ വാർഡിൽ നിന്നാണ് കരുത്തിന്റെയും പ്രതീക്ഷയുടെയും കുളിരുള്ള ചിത്രം അവളെ തേടിയെത്തിയത് കോവിഡ് സ് ബാധിച്ച ദമ്പതികളുടെ നാലു വയസ്സുള്ള മകൾ വരച്ച ചിത്രം . മാതാപിതാക്കൾക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും മകൾക്ക് രോഗം ഇല്ലെന്ന് പരിശോധനയിൽ വ്യക്തമായി സ്വന്തം വീട്ടിൽ എന്നപോലെ കുറുമ്പുകളും കുസ്യതിയു മായി അടിപൊളിയാക്കി മാതാപിതാക്കൾക്ക് വലിയ ആശ്വാസത്തിലാണ്. ജീവിക്കണമെന്ന ആഗ്രഹം ആയിരുന്നു അവൾക്ക് പിന്നീട് അങ്ങോട്ട് ജീവിതത്തിലെ സുന്ദര നിമിഷങ്ങൾ അറിയാനുള്ള അവളുടെ ആഗ്രഹം ആകാം ജീവിതത്തിന്റെ നിറപ്പകിട്ട് ലേക്ക് തിരിച്ചു വരുന്നതിനിടെയാണ് അത് സംഭവിച്ചത് പെട്ടെന്ന് അവളുടെ രോഗം മൂർച്ഛിച്ചു ജീവിതം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കുകയായിരുന്നു അവൾ അടക്കമുള്ള എല്ലാവരും പക്ഷേ ദൈവത്തിന്റെ തീരുമാനങ്ങൾക്ക് മുന്നിൽ നാം മനുഷ്യർക്ക് നിസ്സഹായരാണ്. അമ്മുവിനെ ദൈവം തിരിച്ചു വിളിച്ചു. അവൾ ലോകത്തോട് വിടപറഞ്ഞു പകരം അവളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും മാത്രം ഭൂമിയിൽ ബാക്കിയായി.

അഭിനവ് എം പി
7 D എ.യു.പി.എസ് വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ