എ.യു.പി.എസ് മുണ്ടക്കര/അക്ഷരവൃക്ഷം/കൊറോണ വൈറസിൻറ ആത്മകഥ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസിൻറെ ആത്മകഥ

ഞാൻ കൊറോണ വൈറസ്. പേര് കേട്ട വൈറസ് കു‍ടുംബത്തിലെ ഒരംഗം. ചൈനയിലെ ഒരു ഘോരവനത്തിൽ ഒരു കാട്ടുപന്നിയുടെ വൻകുടലിൽ കൂടുകയായിരുന്നു ഞാൻ. നിങ്ങൾക്ക് അറിയാമല്ലഞങ്ങൾ വൈറസുകൾക്ക് പുറത്ത് ജീവിക്കാൻ കഴിയില്ലെന്ന്. ഏതെങ്കിലും ജീവികളുടെ അന്തരികാവയനങ്ങളിലാണ് ഞങ്ങൾ വാസസ്ഥലം കണ്ടെത്താറ്. പുറത്ത് വന്നാൽ ഏതാനും മണിക്കൂറികൾക്കുള്ളിൽ ഞങ്ങളുടെ കഥ കഴിയും. എലി, പെരുച്ചാഴി, പന്നി,വവ്വാൽ, കൊതുക്, കുറുനരി തുടങ്ങിയ ജീവികളെയാണ് സാധാരണ ആതിഥേയ ജീവികളായി ഞങ്ങൾ തെരഞ്ഞെടുക്കാറുള്ളത്. ഒരു ദിവസം ചൈനയിലെ കാട്ടിലേക്ക് ഒരു നായാട്ടുകാരനും സംഘവും കടന്നു വന്നു. നിയമങ്ങളെ കാറ്റിൽ പറത്തി അനേകം മൃഗങ്ങളെ വെടുവെച്ചു വീഴ് ത്തി. കൂട്ടത്തിൽ ഞാൻ പാർത്തിരുന്ന കാ‍ട്ടുപന്നിയെയും ചത്തുവീണ മൃഗങ്ങളെയെല്ലാം വണ്ടിയിൽ കയറ്റി വുഹാൻ എന്ന പട്ടണത്തിലെ മാംസ മാർക്കറ്റിൽ കൊണ്ടുപോയി വിറ്റു. ഇറച്ചിവെട്ടുകാരൻ കാട്ടുപന്നിയുടെ വയർ തുറന്നു. ആ തക്കത്തിന് ആ ചെറുപ്പക്കാരൻറ ശരീരത്തിൽ കയറിപ്പറ്റാൻ സാധിച്ചു, ഞാൻ ശരീരത്തിൽ കടന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോൾ ചൈനക്കാരന് പനിയും ചുമയും തൊണ്ടവേദനയും തുടങ്ങി. ഇതിനിടയിൽ പുതുതായി ഉണ്ടായ എൻറെ മക്കൾ ചൈനക്കാരൻ്‍റെ ഭാര്യയുടേയും മക്കളുടെ ബന്ധുക്കളുടേയും രാജ്യത്തുള്ള പലരുടേയും ശരീരത്തിൽ കയറി പറ്റി. ഇതിലൂടെ ഞാൻ ലോക സഞ്ചാരം തുട‍‍ങ്ങി. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ കോവിഡ് 19 എന്ന നാമഥേയത്തിൽ ലോകത്തിൻറെ വിവിധ രാജ്യങ്ങളിൽ, അമേരിക്ക, ഇറ്റലി, സ്പെയിൻ .... എത്തിച്ചേർന്നു. എന്നെ തിരിച്ചറിഞ്ഞ് കഴിഞ്ഞ നിലക്ക് വൈകാതെ എനിക്കെതിരെയുള്ള മരുന്ന് കണ്ടെത്തുമെന്നറിയാം , പ്രകൃതി ദുരന്തങ്ങളേയും മഹാമാരികളേയും അതിജീവിച്ച് മുന്നോട്ട് കുതിക്കുന്ന മനുഷ്യൻ എന്ന യാഗാശ്വത്തെ പിടിച്ചു കെട്ടാൻ നിസാരനായ ഞാൻ ആര്. പോവുന്നതിന് മുൻപ് ഒരു കാര്യം കൂടി, പ്രകൃതിയുടെ ആവാസ വ്യവസ്ഥകളിലേയ്ക്ക് നിങ്ങൾ കടന്നു കയറരുത്. കുടത്തിലെ ഭുതങ്ങളെ മൂടി തുറന്നു വിടരുത്. അപ്പോഴാണ് ഞങ്ങളെപ്പോലുള്ളവർ പുറത്തിറങ്ങുന്നത്. ഒരിക്കലും തമ്മിൽ കാണാൻ ഇടവരരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് <
സ്നേഹപൂർവ്വം <
കൊറോണ വൈറസ്

നിത്യലക്ഷ്മി. പി.ജി.
5A മുണ്ടക്കര എ.യു.പി. സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ