എ.യു.പി.എസ്. മൂലങ്കോട്/അക്ഷരവൃക്ഷം/തൊഴിലാളിദിനം.

Schoolwiki സംരംഭത്തിൽ നിന്ന്
തൊഴിലാളിദിനം

തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശവും ഓർമിപ്പിച്ചുകൊണ്ട്
വീണ്ടും ഒരു മെയ്ദിനം കൂടിവന്നെത്തി.
തൊഴിലാളിവർഗം ചവിട്ടിമെതിക്കപ്പെട്ടിരുന്ന കാലഘട്ടങ്ങളിൽ
എട്ടുമണിക്കൂർ ജോലി, വിശ്രമം എന്നീ ആവശ്യങ്ങൾക്കുവേണ്ടി അധ്വാനിക്കുന്ന ജനവിഭാഗം
സംഘടിച്ചു നടത്തിയ സഹനസമരങ്ങൾ വിജയം കണ്ടതിന്റെ ഓർമദിനം കൂടിയാണ് മെയ്ദിനം.
തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി ധീരതയോടെ പോരാടിയ
മഹാന്മ്മാരുടെ സ്മരണയിൽ ഇന്നും തൊഴിലാളികൾ അധ്വാനിക്കുന്നു
എല്ലാജോലിക്കും അതിന്റെതായ മഹത്വം ഉണ്ട് എന്ന തത്വം മനസിലാക്കിയാണ്
രാജ്യത്തിന്റെ വികസനത്തിനായി എല്ലാവരും ഒരുമിച്ച് അധ്വാനിക്കുന്നത്.
ജീവൻ ബലിയർപ്പിച്ച തൊഴിലാളികളെ അനുസ്മരിക്കാൻ ഈ തൊഴിലാളിദിനം നമ്മെ ഓർമിപ്പിക്കുന്നു
സാമൂഹിക സാമ്പത്തിക മേഖലകളിൽ ഓരോ തൊഴിലാളിയും വഹിക്കുന്ന ജോലികൾ
ഇന്നത്തെ പുതിയ തലമുറ മനസിലാക്കുകയും
രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുമെന്ന് ഈ ദിനത്തിൽ പ്രതിജ്ഞ എടുക്കാം

അഖിലേഷ് ജി
2 A എ.യു.പി.എസ്._മൂലൻകോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 21/ 12/ 2021 >> രചനാവിഭാഗം - ലേഖനം