സഹായം Reading Problems? Click here


എ.യു.പി.എസ്. പയ്യനടം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ

കോവിഡെന്നൊരു രോഗം വന്നു
കോറോണയെന്നൊരു വൈറസ് മൂലം
മാനവരെലാം ഭീതിയിലാഴ്ന്നു
ലോകം ഞെട്ടി വിറച്ചു പോയി
 
എന്തു വേണം എങ്ങനെ വേണം
രാഷ്‌ട്രത്തലവർ തല പുകഞ്ഞു
മന്ത്രിമുഖ്യർ അനുസരിച്ചു
ഡോക്ടർമാരോ നിർദേശിച്ചു

ഈ വ്യാധികെതിരെ ഒരേ ഒരു വഴിയതു സോപ്പു പത ച്ചു
     കൈ കഴുകീടുക തന്നെ
ഒരു വട്ടം കഴുകിയാൽ പോരാ
പലവട്ടമാ വർത്തിച്ചിടുക കൂട്ടരേ
എന്തിനു കഴുകണം, എങ്ങനെ കഴുകണം

എന്നതു അറിവുള്ളവർ പറഞ്ഞു തന്നു
ഡോക്ടർമാരും നഴ്സുമാരും
പോലീസും അതു ചെയ്തു കാട്ടി

സ്കൂളുകളെലാം കൊട്ടിയടച്ചു
ഓഫീസുകളും അടച്ചുപൂട്ടി
വ്യാപാരങ്ങൾ നടക്കുന്നില്ല
ജോലിയില്ല കൂലിയുമില്ല

കുട്ടികളൊക്കെ വീടിനുള്ളിൽ
എരിപൊരി സഞ്ചാരം കൊണ്ടല്ലോ
മുത്തശ്ശിക്കൊരു കൗതുകം വന്നു
കുഞ്ഞികഥകൾ പറഞ്ഞു കൊടുക്കാൻ

കുട്ടികൾക്കതു വിനോദമായി
കഥകൾ കേട്ടു, സാരാംശമറിഞ്ഞു
നൻ മതൻ കുഞ്ഞു പൊരുളറിഞ്ഞു
കുഞ്ഞി മനസ്സുകൾ നിറഞ്ഞു കവിഞ്ഞു

അധ്യാപകർ കുഞ്ഞുങ്ങൾ തൻ മടു പറിഞ്ഞു
മടുപ്പുമാറ്റുവതെങ്ങനെയെ ന്നാലോചിച്ചു
കുഞ്ഞു കുഞ്ഞു ജോലികൾ നൽകി
ഒപ്പം വലിയ നന്മകൾ നൽകി

കൊറോണ മാറാൻ ശ്രദ്ധ വേണം
സാമൂഹിക അകലം പാലിക്കേണം
വീട്ടിൽ തന്നെ ഇരുന്നി ടേണം
കൈകൾ ഇടക്കിടെ കഴുകിടേണം
കണ്ണിലും മുക്കിലും വായിലും വെറുതെ സ്പർശിക്കുന്നതൊഴിവാകണം
 കൊറോണയെന്ന മാ രിയെ അകറ്റിടേണം
നാടിനു നന്മ വരുത്തിടേണം

സാമൂഹമൊന്നായി നിന്നിടേണം
ജാതി മത രാഷ്ട്രീയ ചിന്തകൾ വെടിഞ്ഞിടേണം
വിദ്വെഷചിന്തകൾ മാറ്റിടേണം
നാമൊന്നായ് നിന്നിടേണം

നമ്മുടെ തലവരും,
ആരോഗ്യപ്രവർത്തകരും
ചൊല്ലുന്നടനുസരിച്ചിടേണം
നമ്മുക്കും നാടിനും നന്മവരുത്തിടേണം

അശരണർക്കു തണലായ് നിന്നിടേണം
മനസ്സിൽ കരുണ വളർത്തിടേണം
ലോകത്തിന്റെ ദുഃഖമകറ്റിടേണം

ലോകത്തിന്റെ ദുഃഖമകറ്റിടേണം.....
ജാഗ്രതയോടെ മുന്നേറാം....

പാർവതി അജിത്
VI എ.യു.പി.എസ്. പയ്യനടം
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത