എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/രാമുവിൻ്റെ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
രാമുവിന്റെ ശീലങ്ങൾ


ഒരു ഗ്രാമത്തിൽ രാമു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അവൻ മഹാ വികൃതിയും അനുസരണയില്ലാത്തവനുമായിരുന്നു. അവൻ രാവിലെ എഴുന്നേറ്റാൽ പല്ല് തേയ്ക്കാതെയും കുളിക്കാതെയും നടക്കും.പോഷകസമൃദ്ധമായ ആഹാരം അമ്മ ഉണ്ടാക്കി കൊടുക്കും. അവൻ അതൊന്നും കഴിക്കില്ല. ചെളിയിലും മണ്ണിലും കളി കഴിഞ്ഞ് വൃത്തിയില്ലാതെ വന്ന് അവൻ കൈ കഴുകാതെ ആഹാരം കഴിക്കും. അങ്ങിനെയിരിക്കെ  ഒരു ദിവസം അവൻ ആഹാരം കഴിച്ചപ്പോൾ അവന് സഹിക്കവയ്യാത്ത വയറുവേദന വന്നു. രാമുവിൻ്റെ അച്ഛനും അമ്മയും അവനെ വേഗം ആശുപത്രിയിലെത്തിച്ചു. അവനെ പരിശോധിച്ചറിഞ്ഞ ഡോക്ടർ അവൻ്റെ ശീലങ്ങളെക്കുറിച്ച് മാതാപിതാക്കളോട് ചോദിച്ചറിഞ്ഞു.ഡോക്ടർ അവനെ വഴക്കു പറയുകയും ഉപദേശിക്കുകയും ചെയ്തു.തെറ്റ് മനസ്സിലാക്കിയ രാമു അവൻ്റെ ശീലങ്ങൾ മാറ്റി മിടുക്കനായി മാറി.

  • ഗുണപാഠം :ശുചിത്വവും അനുസരണയും പ്രധാനം.*
ശ്രീരാഗ്.എ.എസ്, 
2B എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ