എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/അഹങ്കാരത്തിനുള്ള തിരിച്ചടി

Schoolwiki സംരംഭത്തിൽ നിന്ന്
അഹങ്കാരത്തിനുള്ള തിരിച്ചടി 


ബാലപുരം ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തിലെ സഹോദരൻമാരായിരുന്നു രാമുവും രാജുവും. അവരുടെ ചെറുപ്പത്തിൽത്തന്നെ അച്ഛൻ നഷ്ടപ്പെട്ടതിനാൽ വളരെ കഷ്ടപ്പെട്ടാണ് അമ്മ അവരെ വളർത്തിയത്. കൂലിപ്പണിയെടുത്ത് അമ്മ രണ്ടുപേരേയും നന്നായി പഠിപ്പിച്ചു. രണ്ട് മക്കളും അമ്മയുടെ കഷ്ടപ്പാട് അറിഞ്ഞുതന്നെയാണ് വളർന്നത്.                    അങ്ങനയിരിക്കെ രാജുവിന്  സർക്കാർ ജോലി കിട്ടി. ആദ്യമൊക്കെ അവരുടെ ജീവിതം സന്തോഷകരമായിരുന്നു. എന്നാൽ രാജുവിന് വരുമാനമായതോടെ അവൻ സാമ്പത്തികമായി വളരെ ഉന്നതിയിലുള്ള വീട്ടിലെ പെൺകുട്ടിയുമായി ഇഷ്ടത്തിലാവുകയും വിവാഹം കിക്കുകയും ചെയ്തു. സമ്പന്നതയുടെ മുകൾത്തട്ടിൽ ജീവിച്ച അവൾക്ക് ഭർത്താവിൻ്റെ വീട്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. അവൾ ഭർത്താവിനേയും കൂട്ടി സ്വന്തം വീട്ടിൽ താമസമാക്കി.                          എന്നാൽ രാമുവിന് ജോലിയൊന്നും ആകാതിരുന്നതിനാൽ അമ്മയുടേയും മകൻ്റെയും അവസ്ഥ പഴഞ്ഞു പോലെയായി. രാമു പല ജോലികളും അന്വേഷിച്ചു ഒന്നും ശരിയായില്ല. അങ്ങനെ രാമുവിദേശത്തേക്ക് പോകാൻ തീരുമാനിച്ചു.ചൈനയിലാണ് ജോലി ശരിയായത്. മലയാളികളെ ഏറെ ആകർഷിച്ചിരുന്ന പലതരം വസ്തുക്കൾ ഉണ്ടാക്കുന്ന കമ്പനിയിലാണ് ജോലി കിട്ടിയത്.നല്ല ശമ്പളമുണ്ടായിരുന്നു. രാമു പോയതോടെ അമ്മ തനിച്ചായി ഒരിക്കൽ പോലും അമ്മയെ ഒന്ന് തിരിഞ്ഞു നോക്കാൻ രാജുവോ ഭാര്യയോവന്നില്ല.                     അമ്മ രാമുവിന് വേണ്ടി പല നല്ല വീടുകളിൽ നിന്നും ആലോചനകൾ കൊണ്ടുവന്നു. എന്നാൽ  തന്നേയും അമ്മയേയും സ്നേഹിക്കാൻ കഴിയുന്ന ഒരു സാധാരണ വീട്ടിലെ പെൺകുട്ടിയെ തനിക്ക് മതി എന്ന് രാമു പറഞ്ഞു. അങ്ങനെ മൂന്ന് മാസത്തെ അവധിക്ക് നാട്ടിലേക്ക് രാമു നാട്ടിലേക്ക് വന്നു. അവൻ്റെ ആഗ്രഹപ്രകാരം ഒരു സാധാരണ വീട്ടിലെ പെൺകുട്ടിയുമായി രാമുവിൻ്റെ വിവാഹം നടന്നു. വളരെ സന്തോഷകരമായ ജീവിതമായിരുന്നു അവരുടേത്.മുന്ന് മാസം കടന്നു പോയതറിഞ്ഞില്ല. അവധി കഴിഞ്ഞ് രാമു ജോലി സ്ഥലത്തേക്ക് തിരികെ പോയി. ആ തിരിച്ചു പോകൽ രാമുവിൻ്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു.ഈ സമയത്താണ് കൊറോണ എന്ന മാരകമായ വൈറസ് അവിടെ പടർന്നു പിടിക്കാൻ തുടങ്ങിയത്. പുറം നാടുകളിൽ നിന്ന് വന്നവരെയെല്ലാം തിരിച്ചയക്കാൻ തുടങ്ങി. അങ്ങനെ രാമു നാട്ടിലേക്ക് മടങ്ങി. നാട്ടിലും കൊറോണ വൈറസിൻ്റെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു.പുറത്തു നിന്നു വരുന്നവരെ കുറച്ചു ദിവസം നിരീക്ഷണത്തിൽ വച്ചതിനു ശേഷം രോഗമില്ലെന്ന് ഉറപ്പു വരുത്തിയതിന് ശേഷമേ വീട്ടിലേക്ക് വിടുകയുള്ളൂ. രാമു ഇത് വീട്ടിൽ വിളിച്ചറിയിച്ചു.ഈ വാർത്ത ഭാര്യയേയും അമ്മയേയും വിഷമിപ്പിച്ചു.ഈ സമയത്ത് രാജുവും ഭാര്യയും വന്ന് എവിടെ നിന്നെങ്കിലും വല്ല മാറാരോഗവും കൊണ്ട് വന്നാൽ ഈ വീട്ടിൽ കയറാൻ ഞാൻ സമ്മതിക്കില്ല എന്ന് പറഞ്ഞ് നിലവിളിച്ചു.                     രാജുവിൻ്റെ ഭാര്യ കൂട്ടുകാരോടൊപ്പം ക്ലബുകളിലും മറ്റും കറങ്ങി നടക്കാറുണ്ട്. ഇത് രാജുവിന് ഇഷ്ടമല്ലെങ്കിലും അവൾ അത് കേൾക്കാറില്ല. അങ്ങനെയിരിക്കെ അവൾ പോകാറുള്ള ക്ലബിലെ ഒരാൾക്ക് കോ വിഡ് സ്ഥിരീകരിച്ചു. അവരോടൊപ്പം ഇടപഴകിയ എല്ലാവരേയും നിരീക്ഷണത്തിലാക്കി.അധികം വൈകാതെത്തന്നെ രാജുവിൻ്റെ ഭാര്യക്കും സ്ഥിരീകരിച്ചു. എന്ത് ചെയ്യണമെന്നറിയാതെ രാജു ആകെ വിഷമത്തിലായി. അപ്പോഴേക്കും നിരീക്ഷണം കഴിഞ്ഞ് പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ രാമു വീട്ടിൽ തിരിച്ചെത്തി. വിവരങ്ങളെല്ലാമറിഞ്ഞ രാമു രാജുവിനെ ആശ്വസിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുവന്നു.                           ആഴ്ചകൾ കഴിഞ്ഞു രാജുവിൻ്റെ ഭാര്യയുടെ അസുഖമെല്ലാം മാറി സ്വന്തം വീട്ടിലേക്ക് തിരികെ വന്നപ്പോൾ ഏട്ടത്തിയമ്മ വീട്ടിൻ കയറ്റിയില്ല ഇവിടെയുള്ളവരെക്കൂടി കൊലക്കു കൊടുക്കാൻ പൊയ്ക്കോ എങ്ങോട്ടെങ്കിലും എന്ന് പറഞ്ഞ് വാതിലടച്ചു. എന്നു ചെയ്യണമെന്നറിയാതെ വിഷമിച്ചു നിൽക്കുമ്പോൾ രാമുവും രാജുവും വന്ന് വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി. അപ്പോഴാണ് താൻ ചെയ്തു കൂട്ടിയ തെറ്റുകളെക്കരിച്ച് അവൾ ഓർത്തത്.അമ്മ അവളെ ആശ്വസിപ്പിച്ചു. തൻ്റെ അഹങ്കാരത്തിനുള്ള ശിക്ഷയാണിതെന്ന് അവൾക്ക് മനസ്സായി. പിന്നീടുള്ള കാലം അവർ സന്തോഷത്തോടെ കഴിഞ്ഞു.


വിസ്മയ വി എസ്
4A എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ