എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/ അച്ചുവും ചക്കിയും

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചുവും ചക്കിയും

 

വികൃതിക്കുട്ടിയാണ് അച്ചു. ആര് പറഞ്ഞാലും അവൻ അനുസരിക്കാറില്ല. എല്ലാ ജീവികളെയും അവൻ ഉപദ്രവിക്കും. അവൻ്റെ വീട്ടിലെ പൂച്ചയാണ് ചക്കി. അച്ചു തരം കിട്ടിയിൽ അതിനെ ഉപദ്രവിക്കും. അതുകൊണ്ട് അച്ചു കാണാതെയാണ് വീട്ടുകാർ ചക്കിപ്പൂച്ചക്ക് ഭക്ഷണം കൊടുക്കാറ്.
അങ്ങനെയിരിക്കെ ഒരു ദിവസം അച്ചു വീടിനു പുറകുവശത്തിരുന്നു കളിക്കുകയായിരുന്നു. അതു വഴി വന്ന ചക്കിയെ കണ്ടവൻ എറിയാനായി കല്ലെടുത്തു. കല്ലെടുക്കുന്നത് കണ്ടിട്ടും ചക്കിപ്പൂച്ച പോയില്ല. മ്യാവൂ ... മ്യാവൂ അതുറക്കെ കരഞ്ഞുകൊണ്ട് അച്ചുവിനു ചുറ്റും നടന്നു. ബഹളം കേട്ട് വീട്ടിലുള്ളവർ ഇറങ്ങി വന്നപ്പോൾ കണ്ടത് ചക്കി എന്തിനേയോ നോക്കി കരയുന്നതാണ്. അച്ചുവാകട്ടെ പൂച്ചയുടെ വാലുപിടിച്ച് വലിക്കുന്നുമുണ്ട്. പെട്ടെന്നാണ് അച്ചുവിന് അരികിൽ ഒരു പാമ്പ് പടം വിരിച്ചു നിൽക്കുന്നത് അമ്മ കണ്ടത്. അയ്യോ പാമ്പ്... ഉറക്കെ പറഞ്ഞു കൊണ്ട് അമ്മ അച്ചുവിനെ എടുത്തു. പാമ്പിനെ കണ്ടാണ് അച്ചു ഉപദ്രവിച്ചിട്ടും ചക്കി പോകാത്തതെന്ന് എല്ലാവർക്കും മനസ്സിലായി. അച്ഛൻ അതിനെ ഓടിച്ചു എന്നിട്ട് അച്ചുവിനോട് പറഞ്ഞു: കണ്ടോ മോനേ നീ എത്രയൊക്കെ ചക്കിയെ ഉപദ്രവിച്ചിട്ടും നിനക്ക് ഒരു ആപത്ത് വന്നപ്പോൾ അത് നിന്നെ രക്ഷിച്ചത്. നമ്മൾ ആരേയും നിസ്സാരമായി കാണാനും ഉപദ്രവിക്കാനും പാടില്ല അച്ഛൻ്റെ വാക്കുകൾ കേട്ടപ്പോൾ അച്ചുവിന് താൻ ചെയ്ത തെറ്റ് ബോധ്യമായി. അവൻ പറഞ്ഞു: ഇനി ഒരിക്കലും ഞാനൊരു ജീവിയെയും ഉപദ്രവിക്കില്ല. എന്നിട്ട് ചക്കിയെ പോയി കെട്ടിപ്പിടിച്ചു. പിന്നീട് അവർ നല്ല കൂട്ടുകാരായി .


മുഹമ്മദ് അസ്ബഹ് .പി
1 B എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കഥ