അകറ്റിടാം കൂട്ടരെ നമുക്കെന്നെന്നേക്കുമായ്
കോവിഡ്- 19 എന്ന മഹാമാരിയെ
ശ്രദ്ധിച്ചിടേണം നമ്മളെല്ലാവരും
പാലിച്ചിടേണം ശുചിത്വമെല്ലായ്പ്പോഴും
ഹസ്തദാനം വേണ്ട ആലിംഗനവും വേണ്ട
ഒതുക്കിടാം വെറുമൊരു പുഞ്ചിരിയിലൂടെ
നഗരംചുറ്റൽ വേണ്ട ഷോപ്പിംഗും വേണ്ട
കഴിച്ചിടാംവീട്ടിലുള്ള പച്ചക്കറിയാൽ സദ്യയും
കഴുകേണം ഇടയ്ക്കിടെ കൈകൾ രണ്ടും
ധരിക്കേണം മാസ്കുകൾ എല്ലായ്പ്പോഴും
അനുസരിക്കേണം സർക്കാർ നിർദ്ദേശങ്ങളും
പാലിക്കണം അകലം നമ്മൾ തമ്മിലും
കളഞ്ഞിടാം ഭയത്തെ നമുക്കെല്ലാവർക്കും
ഉണ്ടാകണം ജാഗ്രത നമ്മളിലെപ്പോഴും
അതിജീവിക്കും നമ്മളും ഈ മഹാമാരിയെ .