കൊറോണ ചേട്ടാ കോവിഡേ,
ജൂണിൽ ഞങ്ങൾ കുഞ്ഞുങ്ങൾ,
പുത്തൻ ബാഗും കുടയും ചൂടി പുത്തനുടുപ്പും ഇട്ടിട്ട് സ്കൂളിൽ പോകുവതാണല്ലോ..
നിന്നെ തുരത്തിടാൻ വേണ്ടതെല്ലാം ഞങ്ങളെല്ലാം കൂട്ടായി ചെയ്തല്ലോ,
സോപ്പിട്ടു കൈ കഴുകി, അകലം പാലിച്ചും നിന്നെ ഞങ്ങൾ ഒഴിവാക്കുമല്ലോ,
സ്കൂളിൽ പഠിക്കേണം ഞങ്ങൾക്ക്, കൂട്ടുകാരുമൊത്തു
കളിച്ചു രസിച്ചു വളരേണം.