എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/വിദ്യാരംഗം‌-17

വിദ്യാരംഗം കലാ സാഹിത്യവേദി

2018-19 വർഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദി പ്രൊഫ.വി കെ ദാമോദരൻ ഉദ്ഘാടനം ചെയ്തു.ക്ലബിന്റെ ചുമതല മിനി ടീച്ചർ (HS)പ്രമോദ് മാസ്റ്റർ (UP)എന്നിവർ ഏറ്റെടുത്തു. കൺവീനർ  : സുരാജ് 10 A ജോയിന്റ് കൺവീനർ : ദേവിക 10A

വായനാദിനം

വായനാദിനത്തിൽ കാട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പി. രാധാകൃഷ്ണന്റെ  ആമിനക്കുട്ടിയുടെ ആവലാതികൾ എന്ന കഥയ്ക്ക് ദൃശ്യാവിഷ്‌കാരം സംഘടിപ്പിച്ചു . അദ്ധ്യാപകനായ കെപ്രമോദമാസ്റ്റർ  സംവിധാനം ചെയ്ത ദൃശ്യാവിഷ്കാരത്തിൽ 16 ഓളം വിദ്യാർഥികൾ കഥാപാത്രങ്ങളെ അവതരിപ്പിച്ചു .നർമത്തിൽ പൊതിഞ്ഞ ചിന്തോദ്ധീപക ചോദ്യങ്ങളുമായി വരുന്ന ആമിനക്കുട്ടിയായി അരുണിമ .എസ്‌.നായർ  രംഗത്തുവന്നു .

 

ഓട്ടൻതുള്ളൽ-സോദാഹരണ ക്ലാസ്

ചിരിച്ചും ചിന്തിപ്പിച്ചും കാട്ടുകുളത്തു ഓട്ടൻതുള്ളൽ.കാട്ടുകുളത്തെ കുട്ടികളിൽ ചിരിയുടെ മലപടക്കത്തിന് തിരികൊളുത്തി.ലക്കിടി പ്രദീപും സംഘവും അവതരിപ്പിച്ച കല്യാണസൗഗന്ധികം ഓട്ടൻതുള്ളൽ സോദാഹരണ ക്ലാസ് ശ്രദ്ധേയമായി .6 ,8 ക്ലാസ്സുകളിലെ കേരളപാഠവലിയിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി യുടെ നേതൃത്വത്തിൽ ഓട്ടൻതുള്ളൽ സംഘടിപ്പിച്ചത് .

         

കളംപാട്ടുശില്പശാല

വർണ്ണവിസ്മയം തീർത്തു കളംപാട്ടുശില്പശാല. അനുഷ്ട്ടാനകലയായ കളമെഴുത്തുപാട്ട് വിദ്യാരംഗം കല സാഹിത്യ വേദി വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി .പ്രശസ്ത കളംപാട്ട് കലാകാരനായ ശ്രീ കടന്നമണ്ണ ശ്രീനിവാസൻ കളമെഴുത്തിന്റെ ഐതിഹ്യവും കളമെഴുത്തുരീതികളും വിശദീകരിച്ചു

         

ഛായാചിത്രം വരച്ചു കാട്ടുകുളത്തു ബഷീറിന്റെ ഗുട്ടൻസ്

പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പടുകൂറ്റൻ ഛായാചിത്രം വരച്ചാണ് കാട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചത് .പത്തു അടി ഉയരവും അഞ്ചു അടി ഉയരവുമുള്ള ക്യാൻവാസിൽ വർണക്കൂട്ടുകൾ ചലിച്ചു വരച്ചെടുത്ത ഛായാചിത്രത്തിനി ബഷീറിന്റെ ഗുട്ടൻസ് എന്ന പേരാണ് നൽകിയിരിക്കുന്നത്