എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018-19 വർഷത്തെ ഫിലിം ക്ലബ് കൺവീനർ : അരുണിമ എസ് നായർ

കളേഴ്സ് ഫിലിം ഫെസ്റ്റ് 2018

കാട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ CREATIVE ഫിലിം ക്ലബിന്റെ കളേഴ്സ് ഫിലിം ഫെസ്റ്റ് 2018 സംഘടിപ്പിച്ചു.കുട്ടികളിൽ സിനിമ ആസ്വാദനത്തോടൊപ്പം സിനിമയുടെ ചരിത്രത്തെക്കുറിച്ചും തിരക്കഥ,രചന,സംവിധാനം,വീഡിയോ എഡിറ്റിങ്,പ്രൊഡക്ഷൻ എന്നിവയെകുറിച്ചുള്ള ശില്പശാലയും ഇന്നത്തെ സിനിമയും ആശയാവിഷ്കാരസ്വാതന്ത്ര്യവും എന്ന വിഷയത്തിൽ സംവാദവും സംഘടിപ്പിച്ചു.പ്രശസ്ത സിനിമ നിരൂപകൻ ജിതിൻ കോട്ടോപ്പാടം കളേഴ്സ് ഫിലിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.പസിൽസ് ഡോക്യുമെന്ററി ഫിലിം സംവിധായകൻ ആർ ശ്രീഹരി അമ്പലപ്പാറ ശില്പശാലക്ക് നേതൃത്വം കൊടുത്തു.