Schoolwiki സംരംഭത്തിൽ നിന്ന്
നാളിതുവരെ......
പ്രശാന്തസുന്ദരമായ കാട്ടുകുളം ഗ്രാമത്തിൽ 1951 ജൂൺ 1 ന് ശ്രീ കെ.കെ.കാണൂർ എന്ന മഹാശയൻ 9 കുട്ടികളൂമായി ശിവമഠത്തിൽ ആരംഭിച്ച ഈ വിദ്യാലയം പിൽക്കാലത്ത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.എ.കെ.എൻ.എം.എം.എ.മെമ്മോറിയൽ ഹയർ എലിമെന്ററി സ്കൂൾ---ശ്രീ ആരങ്കണ്ടത്ത് നാരായണ മേനോൻ മാധവി അമ്മ മെമ്മോറിയൽ സ്കൂൾ എന്നറിയപ്പെട്ടു. ആ കാലഘട്ടത്തിലെ പ്രഗൽഭമതികളായ അധ്യാപകരുടെ സേവനത്താൽ ഈ വിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായി പിന്നിട്ടു.സ്ഥാപക മാനേജരുടെ മകനായ ശ്രീ ഉണ്ണിനാരായണൻ ആണ് ഇപ്പോഴത്തെ മാനേജർ.2010-ൽ ഇത് ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.അപ്പർ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ ഏകദേശം കുട്ടികൾ പഠിക്കുന്ന വിദ്യാലയം പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ മാതൃകാപരമായ മുന്നേററം കാത്തുസൂക്ഷിക്കുന്നു.ശ്രീ കെ.കെ.കാണൂർ എന്ന ക്രാന്തദർശി കാട്ടുകുളത്ത് കൊളുത്തി വെച്ച ഭദ്രദീപത്തിന്റെ രശ്മികൾ കാലത്തിന് വെളിച്ചം പകർന്നു കൊണ്ട് ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു.==
മുൻ പ്രധാനാധ്യാപകർ
|
|
|
1
|
വി.ബാലകൃഷ്ണൻ മാസ്റ്റർ
|
1951
|
1985
|
2
|
കെ.ആർ.സുലോചന ടീച്ചർ
|
1985
|
1988
|
3
|
ടി.പി.രാമൻകുട്ടി മാസ്റ്റർ
|
1988
|
2003
|
4
|
ശ്രീ. കെ.പത്മനാഭൻ മാസ്റ്റർ
|
2003
|
2004
|
5
|
എം.പി.സുബ്രഹ്മണ്യൻ മാസ്റ്റർ
|
2004
|
2008
|
6
|
വി.ശ്രീധരൻ മാസ്റ്റർ
|
2008
|
2009
|
7
|
എം.കാർത്ത്യായനി ടീച്ചർ
|
2009
|
2014
|
8
|
പി. ഗോപിനാഥൻ
|
2014
|
2018
|
9
|
ടി. ബീന
|
2018
|
2022
|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ പ്രഹ്ലാദ് വടക്കേപ്പാട് (റോബോട്ടിക്സ് ശാസ്ത്രജ്ഞൻ) ശ്രീ ജയദേവൻ (സാഹിത്യകാരൻ) ശ്രീ മാധവ് രാംദാസ് (സിനിമ സംവിധായകൻ) ശ്രീ വേണു പുഞ്ചപ്പാടം(ഗണിതാദ്ധ്യാപകൻ) ശ്രീ Dr.സുനിൽ (ന്യൂറോളജി വിദഗ്ധൻ)