ഒരിക്കലും കണ്ടുമുട്ടാത്താ
പ്രണയത്തിൽ പരിക്കേറ്റവളവൾ
സ്വന്തം ചിരിയിലെരിയാൻ കൊതിച്ചവൾ
ഇടയ്ക്കിടറിയ കൈയ്കളിൽ താങ്ങായവൾ
കാമത്തിന്റെയും രതിയുടെയും വേദന
ആവോളം സഹിച്ചവൾ
ആർത്തവ ത്തീചൂളയിൽ
സ്വയം വെന്തെരിഞ്ഞവൾ
പേറ്റുനോവറിഞ്ഞവൾ...
അവളറിഞ്ഞ കാരിയങ്ങളറിവീല-
യാർക്കുമവൾ അറിഞ്ഞ ലോകം അറിവീല
എങ്കിലും ലോകവിവരമില്ലവൾക്കെന്നു ചൊല്ലുന്നു,
ഹേ മനുഷ്യ, ഇതെന്തൊരു പ്രഹസനം!
എല്ലാം കുറിച്ചിടുന്നു ഞാനിന്നു ഉന്മാദ -
വേളയിലൊരു ചില്ലു പെട്ടിയിൽ,
ലിപി നഷ്ട്ടപെട്ട കവിതയായ്...
ജീവിക്കാനുള്ള തീക്ഷണ യുദ്ധത്തിൽ
വേട്ടക്കാരൻ ജയം പോലെ...
കാരണം ഞാനുമൊരു
അവളായിരുന്നല്ലോ...!?