എ.കെ.എം.എച്ച്.എസ്.എസ്. കോട്ടൂർ/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോട്ടൂർ ചരിത്രം
ചരിത്രമുറങ്ങുന്ന കോട്ടക്കലിന് അടുത്തുള്ള ഒരു പ്രദേശമാണ് ഇന്ത്യനൂർ. ചേങ്ങോട്ടൂർ അംശത്തിൽ പെട്ടതായിരുന്നു. ഇന്ദു രവി വർമ്മ എന്നയാൾ പുരാതന ഇന്ത്യനൂരിൽ ഒരു ശിവ ക്ഷേത്രം സ്ഥാപിച്ചു. ആയിരത്തിലേറെ വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. ഇന്ദു രവി പുരം എന്ന പേരിൽ ആ പ്രദേശങ്ങൾ അറിയപ്പെടാൻ തുടങ്ങി. പല പുരങ്ങൾ ഊരുകളായിമാറി. ഇന്ദു രവി വർമ്മ അംശം അധികാരിയായി. ഈ അധികാരിയുടെ വീട്ടിലായിരുന്നു അംശക്കച്ചേരി. ഇന്ദയനൂർ അംശത്തിലേക്ക് വെളിച്ചം വിശുന്നവയാണ് താഴേ പറയുന്ന വിവരങ്ങൾ. പണ്ട് ഈ പ്രദേശം വള്ളുവനാട് രാജാവിന്റെ കീഴിലായിരുന്നു.17-ആം നൂറ്റാണ്ടിൽ സാമൂതിരിയും വള്ളുവനാട് രാജാവും തമ്മിൽ യുദ്ധം നടന്നതോടെ ഈ പ്രദേശങ്ങൾ സാമൂതിരിയുടെ കീഴിലായി. കോഴിക്കോട് സാമൂതിരി രാജവംശത്തിന്റെ ശാഖയായ കോട്ടക്കൽ കിഴക്കേ കോവിലകം വകയായിരുന്നു ഈ പ്രദേശങ്ങളെല്ലാം. കാലക്രമത്തിൽ നാടുവാഴിത്തവും ജന്മിത്തവും അവസാനിക്കുകയും ജനാധിപത്യഭരണസംവിധാനവും ഭൂപരിഷ്കരണ നിയമവും നടപ്പിലാവുകയും ചെയ്തതോടെ കോവിലകങ്ങളും ജന്മികളും മറ്റും അപ്രത്യക്ഷമായി. കിഴക്ക് ഉണ്ണിയാൽ മുതൽ പടിഞ്ഞാറ് കോട്ടപ്പറമ്പ് വരെയും തെക്ക് ചെമ്മുക്ക് മുതുവത്തിന്റെ മുകൾപറമ്പ് മുതൽ പണിക്കർകുണ്ട് വലിയതോട് വരെയും ഉള്ള പ്രദേശങ്ങളാണ് ഏരിയ. കാർഷികമേഖല പണ്ട് കൃഷിയായിരുന്നു പ്രധാന ഉപജീവനമാർഗ്ഗം. നെല്ല്,കപ്പ ,ഇഞ്ചി,ചാമ്പ ,മുത്താരി,പയർ ,തേങ്ങ ,അടക്ക , കുരുമുളക് എന്നിവയായിരുന്നു പ്രധാന കൃഷിയിനങ്ങൾ. കുറച്ച് ആളുകൾ കോട്ടക്കൽ ആര്യവൈദ്യശാലയിലേക്ക് വേണ്ടി കൊടുവേലി, ബ്രഹ്മി , കുറുന്തോട്ടി എന്നിവ കൃഷി ചെയ്തിരുന്നു. ധാരാളം ആളുകൾ കന്നുകാലികളെ വളർത്തിയിരുന്നു. ആര്യവൈദ്യശാലയിലേക്ക് വേണ്ട പാൽ ഈ പ്രദേശത്ത് നിന്നാണ് കൊണ്ട് പോയിരുന്നത്. കുറേ വർഷങ്ങൾ കഴിഞ്ഞപ്പോൾ കറവപ്പശുവിനെ ആര്യവൈദ്യശാലിൽ കോണ്ട് പോയി അവിടെ വെച്ച് കറക്കണം എന്ന നിയമം വന്നു. അതിന് ശേഷം ആളുകൾ ഇവിടേക്ക് പാൽ കൊടുക്കൽ നിർത്തി. അന്ന് കച്ചവടക്കാർ വളരെ കുറവായിരുന്നു. കൃഷിയെ ആശ്രയിച്ചുളള ജീവിതമായിരുന്നതിനാൽ അവരുടെ സാമ്പത്തികസ്ഥിതിയും വളരെ മോശമായിരുന്നു. എന്നാൽ ഇന്ന് കൃഷിയെ ആശൃയിക്കുന്നവർ വളരെ ചുരുക്കമാണ് . അധികം ആളുകളും കച്ചവടം, വിദേശത്തുള്ള ജോലി എന്നിവയെ ആശൃയിച്ചാണ് കഴിയുന്നത്. കുറച്ച് പേർക്ക് ആര്യവൈദ്യശാലയിൽ ജോലിയുണ്ട്. ഇവിടേക്കാവശ്യമായ പച്ചമരുന്നുകൾ പറിക്കൽ, മരുന്നു വിതരണം, വൈദ്യശാല വൃത്തിയാക്കൽ എന്നിങ്ങനെയുളള ജോലികളാണ് ഇവർ ചെയ്യുന്നത്. ഗതാഗതം. പണ്ട് കോട്ടൂരില് നിന്ന് കോട്ടക്കലിലേക്ക് വീതിയുളള മണ്ണിട്ട നടപ്പാതകളായിരന്നു. വാഹനങ്ങൾ ഇല്ലായിരുന്നു. ഉയർന്ന സാമ്പത്തികനിലയിലുള്ളവർ അന്ന്മഞ്ചൽ ഉപയോഗിച്ചിരുന്നു. കോട്ടക്കൽ തോടിന് മുകളിലുള്ള പാലം അന്നേ ഉണ്ടായിരുന്നുവെങ്കിലും പാലത്തിലേക്ക് കയറാന് മൂന്നു സ്റ്റെപ്പും ഇറങ്ങന് രണ്ട് സ്റ്റെപ്പും ആയിരുന്നു. ഇങ്ങനെയുള്ള യാത്ര കോട്ടക്കൽ കോവിലകത്ത് നിന്നുള്ളവർക്ക് ഇന്ത്യനൂർ ശിവക്ഷേത്രത്തിലേക്കുള്ളത് ബുദ്ധിമുട്ടായതിനാൽ കോട്ടക്കലിൽ നിന്നും ഇന്ത്യനൂരിലേക്ക് ടാർ ചെയ്ത റോഡ് ഗതാഗതം തുടങ്ങി. Website of School : [[വിക്കികണ്ണി]http://akmhsskottoor.webs.com]
കോട്ടൂർ (കോട്ടയ്ക്കൽ, മലപ്പുറം) - ഒരു ലഘു കുറിപ്പ്
കോട്ടയ്ക്കൽ മുനിസിപ്പാലിറ്റിയുടെ ഭാഗമായ കോട്ടൂർ, ശാന്തമായ അന്തരീക്ഷവും പ്രകൃതിരമണീയമായ കാഴ്ചകളും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ഇടമാണ്.
1. പ്രധാന ആകർഷണം: കോട്ടൂർ ഏറുമാടം (Kottoor Tree Top View Point)
കോട്ടൂരിലെ ഏറ്റവും വലിയ ആകർഷണം അവിടുത്തെ കുന്നിൻ മുകളിലുള്ള ഏറുമാടമാണ്.
- കാഴ്ചകൾ: കുന്നിൻ മുകളിൽ നിന്ന് നോക്കിയാൽ മലപ്പുറം ജില്ലയുടെ പച്ചപ്പും ദൂരെയുള്ള മലനിരകളും വ്യക്തമായി കാണാം.
- ട്രെക്കിംഗ്: ചെറിയ രീതിയിലുള്ള ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഇവിടം വളരെ അനുയോജ്യമാണ്. കുന്നിൻ മുകളിലേക്കുള്ള യാത്ര പ്രകൃതി ആസ്വദിക്കാൻ സഹായിക്കുന്നു.
- സൂര്യാസ്തമയം: ഇവിടുത്തെ സൂർയാസ്തമയ കാഴ്ച (Sunset view) വളരെ മനോഹരമാണ്.
2. ആനക്കയം ആറ് (Anakkayam River)
കോട്ടൂരിനോട് ചേർന്ന് ഒഴുകുന്ന കടലുണ്ടിപ്പുഴയുടെ കൈവഴിയായ ആനക്കയം ആറ് പ്രദേശത്തിന് കൂടുതൽ ഭംഗി നൽകുന്നു. പുഴയോരത്തെ തണുപ്പും കാറ്റും സഞ്ചാരികൾക്ക് നല്ലൊരു അനുഭവമാണ്.
3. ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം
- കോട്ടയ്ക്കൽ ആര്യവൈദ്യശാലയുമായുള്ള ബന്ധം: കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകൻ പി.എസ്. വാര്യരുടെ പ്രവർത്തന മേഖലകളുമായി ബന്ധപ്പെട്ട ചരിത്ര പ്രാധാന്യം ഈ പ്രദേശത്തിനുണ്ട്.
- കൃഷി: തെങ്ങ്, കവുങ്ങ്, റബ്ബർ എന്നിവ സമൃദ്ധമായ കൃഷി ചെയ്യുന്ന ഗ്രാമീണ പ്രദേശം കൂടിയാണിത്.
4. എങ്ങനെ എത്തിച്ചേരാം?
- റോഡ് മാർഗ്ഗം: കോട്ടയ്ക്കൽ ടൗണിൽ നിന്നും ഏകദേശം 3-4 കിലോമീറ്റർ ദൂരമേ കോട്ടൂരിലേക്കുള്ളൂ.
- റെയിൽവേ: ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തിരൂർ ആണ് (ഏകദേശം 15-18 കി.മീ).
- വിമാനം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം (കരിപ്പൂർ) ഏകദേശം 25 കി.മീ അകലെയാണ്.