എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ വൃത്തി നമ്മുടെ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി നമ്മുടെ ശക്തി
കൊതുകും ഈച്ചയും കൂട്ടുകാരായിരുന്നു. അവർ താമസിച്ചു കൊണ്ടിരുന്ന നാട് മുഴുവൻ ആരോഗ്യ പ്രവർത്തകർ വൃത്തിയാക്കി. അതുകണ്ട് അവർക്ക് മുട്ടയിട്ട് പെരുകാൻ മാലിന്യങ്ങളോ വെള്ളക്കെട്ടുകളോ ഇല്ലായിരുന്നു. അവർ സങ്കടത്തോടെ ആ നാട് വിട്ട് യാത്രയായി . പറന്ന് പറന്ന് അവർ അകലെയുള്ള മറ്റൊരു നാട്ടിലെത്തി. ആ നാട് മുഴുവൻ മാലിന്യങ്ങളും ചപ്പുചവറുകളും നിറഞ്ഞിരിക്കുകയായിരുന്നു. വീടും പരിസരവും വൃത്തിയില്ല, ഹോട്ടലുകളിൽ നിന്ന് മലിന ജലം റോഡിലേക്ക് ഒഴുക്കിവിടുന്നു . ഈച്ചക്കും കൊതുകിനും സന്തോഷമായി. അവർ ആ മാലിന്യങ്ങളിൽ മുട്ടയിട്ട് പെരുകി. ജനങ്ങൾക്ക് പല പല രോഗങ്ങൾ പടർത്താൻ തുടങ്ങി. പനി, വയറിളക്കം, ഛർദ്ദി .... അതോടെ ജനങ്ങൾക്ക് പേടിയായി. എന്തായിരിക്കും കാരണം? ജനങ്ങൾ ആലോചിച്ചു. ആരോഗ്യ പ്രവർത്തകർ അവിടെ എത്തി. അവർക്ക് കാര്യം മനസിലായി. ആ നാട് മുഴുവൻ വൃത്തികേടാണെന്നും അതു കൊണ്ടാണ് രോഗം പടരുന്നെന്നും അവർ ജനങ്ങളെ പറഞ്ഞ് മനസിലാക്കി. അവർ ഒരുമിച്ച് നാട് മുഴുവൻ വൃത്തിയാക്കി. അതോടെ ഈച്ചക്കും കൊതുകിനും അവിടെ നിൽക്കാൻ പറ്റാതായി അവർ ഓടി ഒളിച്ചു. അപ്പോഴേക്കും ആരോഗ്യ പ്രവർത്തകർ നാട്ടിലുടനീളം കീടനാശിനി തളിക്കാൻ തുടങ്ങി .അതിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. അവർ ചത്തുവീണു._ _

ആരോഗ്യമുള്ള നാട്ടിലേ ആരോഗ്യമുള്ള ജനങ്ങളുണ്ടാവൂ. ആരോഗ്യമാണ് സമ്പത്ത് .__


രേവതി .പി .
3 ഇല്ല എ.എൽ.പി.എസ്. തിമിരി
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ