കുട്ടിക്കുറുമ്പന് വൈറസിനെ കണ്ട്
ഞെട്ടിപ്പോയെല്ലോ മാലോകരെല്ലാം
അയ്യോ..അയ്യോ.. കുഞ്ഞു വൈറസെ
ചൈനയിൽ നിന്നും നീ എന്തിനു വന്നു ?
ആര് നിനക്ക് ജന്മം നല്കീ ..
അഹങ്കാരം മൂർത്തിയാം നാടിനെ പോലും
പിടിച്ചു കെട്ടി നീ കുട്ടിക്കുറുമ്പാ
അമ്പമ്പോ എന്തൊരു ഹുങ്ക് !!!
അമ്പമ്പോ എന്തൊരു കഷ്ടം !!!
ഏഴു ഭൂഖണ്ഡവും സഞ്ചരിച്ചു -
ദൈവത്തിൻ നാടിലുമെത്തിയല്ലോ നീ ..
പേടിപ്പിക്കല്ലേ നീ കൊച്ചു കീടമേ
കൈ കഴുകിയും അകലം പാലിച്ചും
ഞങ്ങൾ നിന്നെ തോൽപ്പിക്കും
ഒത്തൊരുമിച്ചു അതിജീവിക്കും
ഞങ്ങൾ നിന്നെ പിടിച്ചു കെട്ടും ..