എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/സൗകര്യങ്ങൾ/ഐടി സൗകര്യങ്ങൾ

ഐടി സൗകര്യങ്ങൾ

2008 ലാണ് ഈ വിദ്യാലയത്തിൽ മാനേജേമെന്റിന്റെ മുൻകയ്യിൽ ഒരു കമ്പ്യൂട്ടർ വാങ്ങി അധ്യാപകരുടെ നേതൃത്വത്തിൽ കമ്പ്യൂട്ടർ പഠനം ആരംഭിക്കുന്നത് പിന്നീട് 2010 ൽ ശ്രീ പി കെ അബ്ദുറബ്ബ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് വിദ്യാലയത്തിന് ഒരു കമ്പ്യൂ്ട്ടർഅനുവദിച്ചു. പിന്നീട് 2016 ൽ പരിസ്ഥിതിദിനത്തിൽ വിദ്യാലയത്തിലെ അമ്മയുടെ മടിത്തട്ട് ഉദ്ഘാടനത്തിന് വന്ന സമയത്ത് ശ്രീ പികെ ബഷീർ എം എൽ എ തന്റെ ആസ്ഥി വികസന ഫണ്ടിൽ നിന്ന് 5 കമ്പ്യൂട്ടറും ഒരു LCD പ്രൊജക്ടറും അനുവദിച്ചു. അതേവർഷം ആഗസ്റ്റ് 15 ന് മാനേജ്മെന്റ് ഒന്നരലക്ഷത്തോളം രൂപ മുടക്കി നിർമിച്ച കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ് മുറിയും എം എൽ എ ഉദ്ഘാ്ടനം ചെയ്തു.

പിന്നീട് 2017 ൽ പ്രൈമറി സ്കൂൾ ഹൈടെക് ലാബ് പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാ വിദ്യാലയതതിനും ലാപ്ടോപ്പുകൾ അനുവദിച്ചപ്പോൾ നമ്മുടെ വിദ്യാലയത്തിലും 6 ലാപ്ടോപ്പും 2 പ്രൊജക്ടറും ലഭിച്ചു.