കൊറോണ വന്നതിനാൽ സ്കൂൾ നേരത്തെ അടച്ചു. എനിക്ക് കൂട്ടുകാരേയും ടീച്ചറേയും നേരത്തെ പിരിയേണ്ടി വന്നു. എന്റെ അച്ഛന്റെ വീട്ടിലേക്ക്പോകാൻ ഞങ്ങൾക്ക് പറ്റിയില്ല. വാർഷികത്തിന് ഞാൻ രണ്ട് ഡാൻസിന് ഉണ്ടായിരുന്നു അത് കളിച്ചില്ല. എനിക്ക് സങ്കടമുണ്ട്.
എന്നാൽ ഇപ്പോൾ ഒരുപാട് നേരം എന്റെ അനിയത്തീടെ കൂടെ കളിക്കാൻ സമയം ഉണ്ട്. സിനിമ കാണും. കൈ എപ്പോഴും സോപ്പിട്ട് കഴുകും. ചെടികൾ നനക്കും. അമ്മമ്മയുടെ കൂടെ പച്ചക്കറി വിത്ത് കുഴിച്ചിട്ടു. ചിത്രങ്ങൾ വരക്കും, നിറം കൊടുക്കും, മിന്നാമിന്നി വായിക്കും. ഇനി രണ്ട് മാസം പുറത്തിറങ്ങാതെ ഇരിക്കാം. അങ്ങനെ കൊറോണയെ പുറത്താക്കാം കൂട്ടുകാരെ ........