എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ പ്രകൃതിയുടെ മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ മഹത്വം


ഒരു ഗ്രാമത്തിൽ ബിജു എന്നും ഷൈജ എന്നും പേരുള്ള രണ്ടു പേരുണ്ടായിരുന്നു.അവർ വിവാഹിതരായി.അവർക്ക് രണ്ട് ആൺകുഞ്ഞുങ്ങളുണ്ടായിരുന്നു. മൂത്തവൻ ബാലുവും ഇളയവൻ മനുവും ആയിരുന്നു. അവരിൽ മനുവിന് ഗ്രാമമാണ് ഇഷ്ടം. ഒരിക്കൽ അവരുടെ സ്‌കൂളടച്ചപ്പോൾ അവർ ഗ്രാമത്തിലേക്ക് വന്നു. ഗ്രാമം ബാലുവിന് ഇഷ്ടമല്ലായിരുന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞു.ബാലു ഒരു ദിവസം രാവിലെ അതുവഴി പോകുന്ന മരം വെട്ടുകാരനോട് പറഞ്ഞു:" ഈ പുഴയുടെ അക്കരെയും ഇക്കരെയുമുള്ള മരങ്ങൾ വെട്ടിക്കൊണ്ടുപോവുക". ഇതെല്ലാം കണ്ടിരുന്ന അമ്മ പറഞ്ഞു:"മോനേ, അങ്ങനെയൊന്നും ചെയ്യാൻ പാടില്ല. നീ പ്രകൃതിയെയാണ് നശിപ്പിക്കുന്നത് .അത് നല്ലതല്ല. നീ ഒരിക്കൽ വെള്ളവും പഴങ്ങളും കിട്ടാതെ അലയും ". അപ്പോൾ അവൻ പറഞ്ഞു: "എന്റെ അച്ഛൻ വലിയ കോടീശ്വരനാണ് , അമ്മ ഇതിൽ ഇടപെടേണ്ട . ക്ഷാമവർഷത്തേക്ക് എനിക്കിഷ്ടമുള്ളതെല്ലാം അച്ഛൻ വാങ്ങും. അവൻ രാത്രി ഉറക്കമായപ്പോൾ മനു അമ്മയോട് പറഞ്ഞു: നമ്മുടെ ചേട്ടൻ ഒരു പാഠം പഠിക്കും ".

അങ്ങനെ ക്ഷാമവർഷം വന്നു. അവരുടെ വീട്ടിൽ അവശേഷിക്കുന്നത് റൊട്ടിയും അര ഗ്ലാസ് വെള്ളവും മാത്രം. വീട്ടു സാധനങ്ങളെല്ലാം തീർന്നു പോയിരുന്നു. കാശ് കുറച്ചേ ഉണ്ടായിരുന്നുള്ളൂ.ബാലുവിൻ്റെ അച്ഛൻ തേപ്പുപണിക്കും മലമുകളിലെ ഒരു വീട്ടിൽ വീട്ടുവേലക്കും പോയി കിട്ടുന്ന തുച്ഛമായ കാശ് കൊണ്ട് റൊട്ടി വാങ്ങാൻ മാത്രമേ തികയുമായിരുന്നുള്ളു. അവർക്കുള്ള ഭക്ഷണം മേശപ്പുറത്ത് 'എട്ടത്തു വെച്ചിരുന്നു.മനു വന്നു ഭക്ഷണം കഴിച്ചു പന്തുതട്ടിക്കളിക്കാൻ പോയി. ബാലു വന്നു നോക്കുമ്പോൾ വെള്ളവും റൊട്ടിയും കണ്ടു. അവൻ അത് തട്ടിയിട്ടു.അമ്മ വന്ന് അതൊക്കെ വൃത്തിയാക്കി. എന്നിട്ട് അമ്മ മോനോട് പറഞ്ഞു: നിനക്കിഷ്ടമുള്ള ഭക്ഷണം വാങ്ങാൻ കാശില്ല". അവൻ അന്ന് ഭക്ഷണം കഴിച്ചില്ല. പിറ്റേന്ന് അവൻ വിശപ്പു സഹിക്കാനാകാതെ കിടന്ന് കരഞ്ഞു. ഇതു കണ്ട അവൻ്റെ അമ്മ പറഞ്ഞു. "നീ പ്രകൃതിയെ നശിപ്പിച്ചതുകൊണ്ടല്ലേ നിനക്ക് വെള്ളവും റൊട്ടിയും മാത്രം കഴിക്കേണ്ടി വന്നത് .നീ നാളെപ്പോയി പുഴയുടെ ഇരുവശത്തും ഫലവൃക്ഷങ്ങളും പുല്ലുകളും വെച്ചു പിടിപ്പിക്കണം. അമ്മ പറഞ്ഞതു പോലെ അവൻ ചെയ്തു. വറ്റിവരണ്ട പുഴ നീരൊഴുക്ക് വീണ്ടെടുത്തു. പിന്നീട് അവർ സന്തോഷത്തോടെ ജീവിച്ചു.

നിദ ഫാത്തിമ
5 ഇ എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കഥ