എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/ശുഭ ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ശുഭ ചിന്തകൾ

  • അവനവൻ നൽകുന്നതാണ്‌ ഓരോരുത്തരുടെയും വില. പക്ഷേ അസ്വാഭാവിക വേഷം ധരിച്ച്‌ അധിക വിലയിടുന്നവരെ ആളുകൾ അവഗണിക്കും*
  • സ്വന്തം പ്രാധാന്യത്തോടൊപ്പം നിസ്സാരതയും തിരിച്ചറിയുന്നവർക്കേ ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്താൻ ആകൂ. . മറ്റുള്ളവരുടെ ആദരവും ബഹുമാനവും പിടിച്ചു പറ്റാൻ ശ്രമിക്കുന്നവരെ സമൂഹം എന്നും അവഗണിച്ചിട്ടേ ഉള്ളു .ആരാലും ശ്രദ്ധിക്കപ്പെടാതെ മാറി നിന്ന് കർമ്മം ചെയ്യുന്നവരെ സമൂഹം അഭിമാനത്തോടെ ചേർത്തു പിടിച്ചിട്ടുമുണ്ട്‌*
  • എത്ര വലുതാകാൻ കഴിയും എന്നത്‌ പോലെ പ്രധാനമാണ്‌ എത്ര ചെറുതാകാൻ കഴിയും എന്നതും.*
  • മനസ്സു മടുക്കാതെ നിരന്തരം പ്രവർത്തിക്കുന്നവരെ മാത്രമെ വിജയം അനുഗ്രഹിക്കുകയുള്ളു. സാഹചര്യങ്ങൾക്ക്‌ അടിമയായി ജീവിക്കുന്നവർക്ക്‌ മഹത്വത്തിന്റെ കിരീടം ചൂടുവാൻ കഴിയില്ല. .സാഹചര്യങ്ങൾ പ്രതികൂലമാവാം. പക്ഷെ പട പൊരുതി വിജയിക്കുക തന്നെ വേണം .*
  • ഈ ശുഭപ്രതീക്ഷ നമ്മുടെ ജീവിതത്തിൽ ഊർജ്ജം പകരും, അർത്ഥവും. കരുത്തും പകരും .*
  • എന്നാൽ നിഷ്ക്രിയരായിരിക്കുമ്പോൾ നാം പരാജയം വില കൊടുത്തു വാങ്ങുന്നു . നിരാശയിൽ നിന്നും നിഷ്ക്രിയത്വത്തിൽ നിന്നും നമ്മെ രക്ഷിക്കാൻ നമുക്കല്ലാതെ മറ്റാർക്കും സാധ്യമല്ല . മറ്റുള്ളവർ ഉപദേശങ്ങളും ആലോചനകളും ഒക്കെ തന്നേക്കാം . പക്ഷേ പ്രാവർത്തികമാക്കേണ്ടത്‌ നമ്മൾ തന്നെയാണ്‌.*
  • സ്വതന്ത്രമായ ചിന്തകളും സ്വന്തമായ നിലപാടുകളും ആണ്‌ ഓരോരുത്തരുടെയും വ്യക്തിവൈശിഷ്ട്യം . അവ പണയം വച്ച്‌ അടിമത്തം പ്രഖ്യാപിക്കുന്നവർ സ്വന്തം അസ്ഥിത്വത്തിന്‌ പോലും വില കൽപ്പിക്കാത്തവർ ആണ്‌.*
  • അടിമത്വം ശാരീരികം മാത്രമല്ല. മാനസികവും കൂടിയാണ്‌. മറ്റുള്ളവരുടെ നിലപാടുകൾ കണ്ണും അടച്ച്‌ സ്വീകരിക്കുന്നവർ അവരുടെ മാനസിക അടിമകൾ കൂടിയാണ്‌ . സ്വയം ചിന്തിച്ച്‌ എടുക്കുന്ന തീരുമാനത്തെക്കാൾ മറ്റുള്ളവരുടെ വാക്കുകൾ ജീവിതത്തിൽ കണ്ണും അടച്ച്‌ സ്വീകരിക്കുന്നവർ സ്വയം അടിമത്വം അടിച്ചേൽപ്പിക്കുന്നവർ ആണ്‌ .*
  • അനാവശ്യമായ വിധേയത്വം അസ്ഥാനത്ത്‌ പോലും കാണിക്കുന്നവർ നിർഗുണരും കാര്യശേഷിയില്ലാത്തവരുമാണ്‌. . സ്വന്തം അഭിപ്രായങ്ങൾ പറയുകയും വിയോജിപ്പുകൾ രേഖപ്പെടുത്തുകയും ചെയ്യുന്നവർ ആണ്‌ ഏതു പ്രസ്ഥാനത്തിന്റെയും ക്രിയാത്മക ശക്തി*
  • ചിന്തകൾ സ്വതന്ത്രമാവട്ടെ....മനസ്സ്‌ വിശാലമാവട്ടെ.*
  • ജീവിതത്തിൽ ഏറ്റവും മൂല്യം ഉള്ളത്‌ സമയത്തിന്‌ തന്നെയാണ്‌... ഓരോരുത്തരും അന്നന്ന് ചെയ്യേണ്ട കാര്യങ്ങൾ മടി മൂലമോ , അലസത മൂലമോ പിന്നെ ഒരു സമയത്തേക്ക്‌ മാറ്റി വക്കാറുണ്ട്‌.... സ്ഥിരമായി അങ്ങനെ ഉള്ള ഒരു മനോഭാവം ആണ്‌ നിങ്ങൾക്ക്‌ എങ്കിൽ നിങ്ങൾ ഒരിക്കലും എങ്ങും എത്താൻ പോവുന്നില്ല.*_
  • സമയം നമുക്ക്‌ പിടിച്ചുവക്കാൻ കഴിയുന്ന ഒന്നല്ല. ജീവിതത്തിൽ നമുക്ക്‌ ഒരു ടൈം ടേബിൾ ആവശ്യമാണ്‌ . അന്നന്ന് ചെയ്യേണ്ട കാര്യങ്ങൾ പിന്നീട്‌ ചെയ്യാം എന്ന് ചിലർ കരുതുന്നു ... പക്ഷെ പിന്നീട്‌ ചെയ്യാൻ വേറെയും പുതിയ നിരവധി കാര്യങ്ങൾ ഉണ്ടെന്ന് അവർ കരുതുന്നില്ല.*_
  • ചെയ്യേണ്ട കാര്യങ്ങളോടും, പ്രവർത്തികളോടും വിമുഖത കാണിക്കാതെ ഉടൻ തന്നെ അവയെല്ലാം നിറവേറ്റുന്ന ശീലത്തിന് ഉടമയെങ്കിൽ അത് ജീവിതവിജയത്തിന് ചുക്കാൻ പിടിക്കും.*_
  • ഇന്ന് ചെയ്യേണ്ടത് ഇപ്പോൾ എന്നും, നാളെ എന്നുള്ളത് ഇന്നും എന്നുമായിരിക്കുട്ടെ നമ്മുടെ മനോഭാവം.*_
  • ക്ഷമ എന്നത്‌ മഹത്തായ ഒരു വികാരമാണ്‌. ..ലോകത്തിന്റെ നിലനിൽപ്പ്‌ പോലും പലരുടെയും ക്ഷമയുടെ ബാക്കിപത്രമാണ്‌ .*_
  • ജീവിതാനുഭവങ്ങളുടെ തീച്ചൂളയെ വിജയകരമായി പിന്നിട്ടവരുടെ പല കഥകളിലും ക്ഷമയുടെ തിളക്കം കാണാം.*_
  • എടുത്തു ചാട്ടക്കാരേക്കാൾ ഭംഗിയായി കാര്യനിർവഹണത്തിൽ വിജയിക്കുക പക്വതയും, ക്ഷമയും കാട്ടുന്നവരാണ്.*_
  • ക്ഷമയെന്നത് കയ്പ്പ് മരമാണ്, എന്നാൽ അതിൽ വിളയുന്നത് എപ്പോഴും മധുരഫലങ്ങളായിരിക്കും, ക്ഷമയുണ്ടെങ്കിൽ അതിന് ഗുണവുമുണ്ടാകും*_
  • എല്ലാ ധ്യാനവും ആത്മശോധനയാണ്‌. സംഭവബഹുലമായ ദിനചര്യകൾക്കിടയിൽ നിന്ന് ഹൃദയ വാതിലുകൾ അടച്ച്‌ സ്വയം തിരിച്ചറിവിലേക്കുള്ള ഏകാന്തതയാണ്‌ ഓരോ ധ്യാനവും . തനിച്ചിരിക്കാനും സ്വയം ചിന്തിക്കാനും ഉള്ള വേദി ആണിത്‌ .*
  • തനിച്ചിരുന്ന് തന്നിലേക്ക്‌ തന്നെ നോക്കുമ്പോൾ ഉൾക്കാഴ്ച്ചയുണ്ടാകും . അപ്പോൾ കണ്ടെത്തുന്ന മികവും കുറവും മുന്നോട്ടുള്ള ജീവിതത്തിന്‌ പുതിയ പാതകൾ തുറക്കും.*

നിലന രാജഗോപാൽ
6 D എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം