സന്തോഷമീ ലോകം
സമാധാനത്തിൻലോകം
സാഹോദര്യത്തിൽ ലോകം
ഒത്തൊരുമയുടെ ലോകം
ലോകത്തിൻ്റെ സന്തോഷം
കെടുത്തിടാനായ് അവനെത്തി
നാടിനവസ്ഥകൾ മാറ്റിമറിച്ചവൻ
പേരവനിട്ടാരോ കൊറോണ
കൊറോണ വന്നു നാടും നഗരവും
നാട്ടുകാരും നിശബ്ദമായി
റോഡിലും, അങ്ങാടി, കവലകളിൽ
നിശബ്ദതയുടെ പെരുമാറ്റം
ചീറിപ്പായും വണ്ടികളില്ല
കാത് തുളയ്ക്കും ഹോണുകളില്ല
പോലീസേമാൻമാരെല്ലാം
വെയിലിൽ വാടിത്തളരുന്നു.
നമുക്ക് വേണം തിരിച്ചു വേണം
നമ്മുടെ നാടിനെ രക്ഷിക്കേണം
സ്നേഹം സാഹോദര്യം നാട്ടിൽ
ഇനിയും പുഷ്പിച്ചീടേണം...
കൈകളുയർത്താം മനസ്സു തുറക്കാം
പ്രപഞ്ചം തീർത്ത ദൈവത്തിൽ