എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ മനുഷ്യനെ വിഴുങ്ങുന്ന മഹാമാരി
മനുഷ്യനെ വിഴുങ്ങുന്ന മഹാമാരി
എന്റെ പേര് കോവിഡ്19. ഞാൻ ഒരു വൈറസാണ്. എന്നെ ആർക്കും കണ്ണുകൊണ്ട് കാണാൻ സാധിക്കില്ല.എന്നെ പോലെ പലതരത്തിലുള്ള വൈറസുകളുണ്ട്. എന്നാൽ എല്ലാ വൈറസുകളേക്കാളും അതിഭീകരനാണ് ഞാൻ. ഞാൻ ജനിച്ചത് ചൈനയിലാണ്.എന്നെ എല്ലാവരും ഭയക്കുന്നു. ഞാൻ ഒരു മനുഷ്യനിലേക്ക് എത്തിയാൽ അവർക്ക് തിരിച്ചറിയാൻ കഴിയുന്നത് ഏഴു മുതൽ ഇരുപത്തിയൊന്നിലധികം ദിവസങ്ങൾക്ക് ശേഷമാണ്. കൊറോണയെന്ന മഹാമാരിയെ ഒഴിവാക്കാനായി ആളുകൾ പല നിയന്ത്രണങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഈ നിയന്ത്രണങ്ങൾ എല്ലാം തന്നെ അനുസരിച്ചുകൊണ്ട് നമുക്ക് മുന്നേറാം..
|