വൈറസാണ് വൈറസ്
കൊറോണയെന്ന വൈറസ്
പേടിയോടെ ഭീതിയോടെ
നമ്മിൽ നിന്നകറ്റിടാം
ഷെയ്ക്ക് ഹാന്റ് വേണ്ടിനി
കൂട്ടക്കളിയും വേണ്ടിനി
സ്കൂളുമില്ല വേലയില്ല
വീട്ടിലൊന്നടങ്ങിടാം...
വായ് മൂക്ക് ചെവികളിൽ
കൈകൾ തോണ്ടിടാതെ നാം
അച്ഛനമ്മ ചേച്ചി ചേട്ട-
ന്മാരെയനുസരിച്ചിടാം
കൈകൾ നന്നായ് കഴുകിടാം
സോപ്പു കൊണ്ട് പതച്ചിടാം
കൊറോണയെന്ന ഭീകരനെ
ആട്ടിയോടിച്ചിടാം