എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്ബ്
സമീപ പ്രദേശങ്ങളിലേ ജലശ്രോതസ്കളിലേ ജലത്തിൻ്റെ ഗുണനിലവാരം പരിശോധിച്ചു
സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും ജലസംഭരണികളിലെ ജലത്തിൻ്റെ ഗുണനിലവാരം കണ്ടെത്തി.കുട്ടികൾ സമീപ പ്രദേശങ്ങളിൽ നിന്ന് കൊണ്ടുവന്ന ജലത്തിന് മികച്ച ഗുണനിലവാരം ആയിരുന്നു കണ്ടെത്തിയത്. (PH- 7).ഏകദേശം 10 കുട്ടികൾ ഇതിൽ പങ്കെടുത്തു. ജലശ്രോതസ്സുകളെ തിരിച്ചറിയാനും അവയുടെ സംരക്ഷണ പ്രാധാന്യം മനസ്സിലാക്കാനും കൂടാതെ പി.എച്ച് മൂല്യം കണ്ടെത്തുന്നതിനും കുട്ടികൾക്ക് പരിശീലനം നൽകുക കൂടി പ്രവർത്തനത്തിൻ്റെ ലക്ഷ്യമായിരുന്നു. പരിപാടികൾക്ക് സയൻസ് അധ്യാപകരായം ബഷീർ കെ, ഫസീല കെ, ഫഹ്മിദ എന്നിവർ നേതൃത്വം നൽകി.
തൈകൾ വെച്ചുപ്പിടിപ്പിച്ചു
സ്കൂളിലെ എക്കോ ക്ലബ് വിദ്യാർത്ഥികൾ സസ്യങ്ങൾ വെച്ചുപിടിപ്പിച്ചു. പ്രദേശിക ഇനങ്ങൾക്കും സ്വദേശിക ഇനങ്ങൾക്കും പ്രാധാന്യം നൽകിയായിരുന്നു സസ്യങ്ങൾ വെച്ചുപിടിപ്പിച്ചത്. വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ ആയിരുന്നു സസ്യങ്ങൾ വെച്ചുപിടിപ്പിച്ചത്.പഴങ്ങളുടെ തൈകളായിരുന്നു കൂടുതലും. ഏകദേശം 50-ൽ അധികം സസ്യങ്ങൾ വെച്ചുപിടിപ്പിച്ചു.
സ്കൂൾ ക്യാമ്പസിൽ ഈ വേസ്റ്റ് നിയന്ത്രണ പരിപാടികൾ നടത്തി
സ്കൂളിലെ എക്കോ ക്ലബ് അംഗങ്ങളായ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വ്യത്യസ്തമായ പ്രവർത്തനങ്ങളോടെ ഈ വേസ്റ്റ് മാനേജ്മെന്റ് പരിപാടികൾ നടത്തി. കുട്ടികൾക്കിടയിൽ ഡിജിറ്റൽ ക്ലാസ്സിലൂടെ ഈ മാലിന്യ സംസ്കരണത്തെ കുറിച്ച് ബോധവൽക്കരണം നടത്തി. കൂടാതെ എക്കോ ക്ലബ്ബിലെ കുട്ടികൾ സ്കൂൾ കമ്പസിലേ മാലിന്യം ഈ വേസ്റ്റ് ബാസ്കറ്റിൽ നിക്ഷേപിച്ചു (15/6/2024)
ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തി
സ്കൂളിൽ എക്കോ ക്ലബ്ബ് അംഗങ്ങളും അധ്യാപകരും 21/6/24 -ന് വിവിധ പരിപാടികൾ നടത്തി. സ്കൂൾ ക്യാമ്പസിൽ ഊർജ്ജം പാഴാക്കുന്നതിൽ പ്രതിഷേധിച്ച് കുട്ടികൾ ക്കിടയിൽ റാലി നടത്തി. കൂടാതെ ഓരോ ക്ലാസിലും ഉപയോഗിക്കുന്ന ബൾബുകളുടെ തരം നിരീക്ഷിച്ച് ഊർജ്ജ സംരക്ഷണത്തെക്കുറിച്ച് വിദ്യാർത്ഥികൾ സർവ്വേ നടത്തി. ഐസിടി ഉപയോഗിച്ചുള്ള സൗരോർജ ത്തിന്റെ ഗുണങ്ങളെക്കുറിചുള്ള ഒരു വീഡിയോയും വിദ്യാർത്ഥികൾക്കിടയിൽ പ്രദർശിപ്പിച്ചു.
ജലസംരക്ഷണ ബോധവൽക്കരണ പരിപാടിയും ജല ആവാസ വ്യവസ്ഥയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് അവബോധം വളർത്തി
സ്കൂളിൽ ജലസംരക്ഷണവുമായി ബന്ധപ്പെട്ട് 20/6/24 -ന് വ്യത്യസ്ത പ്രവർത്തനങ്ങൾ നടത്തി. എക്കോ ക്ലബ്ബ് അധ്യാപകരും വിദ്യാർത്ഥികളും ജല ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിനായി റാലി നടത്തി. ഇതിൻ്റെ ഭാഗമായി അടുത്തുള്ള ജല ആവാസവ്യവസ്ഥയിലേക്ക് പ്രകൃതി നടത്തം നടത്തുകയും അത് നിലനിർത്തുന്നതിന് ആവശ്യമായ ബോധവൽക്കരണ സംഭാഷണം കുട്ടികളുമായി പങ്കുവെച്ചു.
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാം കാമ്പയ്ൻ
എക്കോ ക്ലബ്ബിന്റെയും സയൻസ് ടീച്ചേഴ്സിന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികളോടെ പ്ലാസ്റ്റിക് ഒറ്റത്തവണ ഉപയോഗം കുറക്കുന്ന പ്രവർത്തനങ്ങൾ നടത്തി. അധ്യാപകരും വിദ്യാർത്ഥികളും പ്ലാസ്റ്റിക്കിന്റെ ഒറ്റത്ത വണ ഉപയോഗം കുറയ്ക്കും എന്ന് പ്രതിജ്ഞയെടുത്തു. ഒരു കൂട്ടം എക്കോ ക്ലബ് വിദ്യാർത്ഥികൾ പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തെക്കുറിച്ച് വിവിധ ക്ലാസുകളിൽ സർവ്വേ നടത്തി. പ്ലാസ്റ്റിക്കിന്റെ ഒറ്റതവണ ഉപയോഗം കുറയ്ക്കാൻ അധ്യാപകരും വിദ്യാർത്ഥികളും പരിസ്ഥിതി സൗഹൃദ സ്റ്റീൽ കുപ്പികളും പാത്രങ്ങളും ഉപയോഗിക്കാൻ തുടങ്ങി.
ജൂൺ 5 ലോക പരിസ്ഥിതി ദിനo എ എം യുപിഎസ് ആക്കോട് വിരിപ്പാടം സ്കൂളിൽ വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ ആചരിച്ചു.
സ്കൂൾ സയൻസ് ക്ലബിന്റ് നേതൃത്വത്തിൽ കുട്ടികൾ പരസ്പരം വൃക്ഷ തൈ കൈമാറുകയും തുണി സഞ്ചികൾ വിതരണം ചെയ്യുകയും ചെയ്തു. പരിപാടി പരിസ്ഥിതി പ്രവർത്തകനായ മുൻ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർമാൻ ശ്രീ കെ ആലി വാഴക്കാട് ഉദ്ഘാടനം ചെയ്തു. കൂടാതെ NGC യുടെ ആഭിമുഖ്യത്തിൽ മുത്തശ്ശി മരത്തെ ആദരിക്കുകയുംചെയ്തു.