എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ക്ലബ്ബുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സീഡ് ക്ലബ്  ഉദ്ഘാടനം സംഘടിപ്പിച്ചു

പ്രമാണം:18364 2324 24.jpg

വിരിപ്പാടം: ആക്കോട് വിരിപ്പാടം വിദ്യാലയത്തിലെമാത്യഭൂമി സീഡ്ക്ലബിൻ്റെയും, ദേശീയ ഹരിതസേനയുടേയും ഉദ്ഘാടനം പ്രമുഖപരിസ്ഥിതി സംരക്ഷകനും ഹരിതസേന കോഡിനേറ്ററും ആയ എം.പി.ചന്ദ്രൻ നിർവഹിച്ചു.കുട്ടികളിൽ പരിസ്ഥിതി അവബോധം, പ്രകൃതി സ്നേഹം തുടങ്ങിയ വളർത്താൻ ലക്ഷ്യമിട്ടുള്ള സീഡ് പദ്ധതി പതിനഞ്ചാംവർഷത്തിലേക്ക് കടക്കുമ്പോൾ വിരിപ്പാടം വിദ്യാലയം ആറാം വർഷത്തിലെത്തിയിരിക്കയാണ്.

   സീഡ് ക്ലബഗങ്ങൾ തെയ്യാറാക്കിയ തുണി സഞ്ചി പുതിയ തായി വിദ്യാലയത്തിൽ വന്ന കുട്ടികൾക്ക് വിതരണം, വൃക്ഷതൈ വിതരണം, നൃത്തശിൽപം, പരിസ്ഥിതി ഗാനം എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി. സീഡ് കോഡിനേറ്റർ ഇ പി പ്രഭാവതി സ്വാഗതവും ഹെഡ്മാസ്റ്റർ പി. ആർ മഹേഷ് അധ്യക്ഷനുമായി  പിടിഎ പ്രസിഡൻ്റ് ജൂബൈർ, NGCകോഡിനേറ്റർ ബഷീർ. കെ, പരിപാടിക്ക് ആശംസയർപ്പിച്ചു.ബഷീർ മുജീബ് ,അബ്ദുൾസമദ്, തൗഫീഖ്, ശിഹാബ്, അബ്ദുറഹിമാൻ, സിജി, റി സ്വാന എന്നിവരും പങ്കെടുത്തു. സീഡ് പോലീസ് ഹന്ന നന്ദിയും പറഞ്ഞു

കാച്ചിൽ കൃഷിക്ക് തുടക്കം കുറിച്ചു ആക്കോട് വിരിപ്പാടം സീഡഗങ്ങൾ

വിരിപ്പാടം: ആക്കോട് വിരിപ്പാടം വിദ്യാലയത്തിലെ 'നന്മ സീഡ് 'ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പുതിയ അധ്യയന വർഷത്തിൻ്റെ ആരംഭത്തിൽ തന്നെകാച്ചിൽ കൃഷി ക്ക് തടമെടുത്ത് വിത്ത് നട്ടു.കഴിഞ അധ്യയന വർഷം ക്ലബിൻ്റെ കീഴിൽ തുടങ്ങിയ കാച്ചിൽ കൃഷിയിൽ നല്ല വിളവാണ് ലഭിച്ചത്.ജെം ഓഫ് സീഡ് ആദിത്യൻ അക്ഷയ്, ദിൽ ന, കദീജ സന., ജസ, നവനീത്, റിയാൻ, ഹന്നന്ന, ലാ സിമ, ആരാധ്യ, സൻഹ, ബാസില തുടങ്ങിയ കുട്ടികൾ സീഡ് കോഡിനേറ്റർ പ്രഭാവതി, എം ടി എ നിഖില, സുനിത തുടങ്ങിയവരും പങ്കെടുത്തു. വളരെയേറെ പോഷക ഗുണമുള്ള (അന്നജം, ധാതുക്കൾ, മാംസ്യം ഭക്ഷ്യനാരുകൾ) വലിയ ഇനം നാടൻകാച്ചിലുകളും, ശ്രീ രൂപ ഇനവുമാണ് കുഴിച്ചിട്ടത്

ലഹരി വിരുദ്ധ റാലി നടത്തി

പ്രമാണം:18364 2324 06.jpg

വിരിപ്പാടം: എ എം യു പി സ്‌കൂൾ ആക്കോട് വിരിപ്പാടം അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തേനുബന്ധിച്ച് ആക്കോട് വിരിപ്പാടം എ എം യു പി സ്‌കൂൾ ജെ ആർ സി, സ്കൗട്ട്, സീഡ് എന്നീ ക്ലബുകളുടെ അഭിമുഖത്തിൽ ലഹരി വിരുദ്ധ റാലി നടത്തി പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു, പ്രഭാവതി ടീച്ചർ, മൻസൂർ മാസ്റ്റർ, സമദ് മാസ്റ്റർ, ഷംസുദ്ധീൻ മാസ്റ്റർ, ത്വൽഹത്ത് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു, കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം നടക്കും.