എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/അംഗീകാരങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊണ്ടോട്ടി സബ്ജില്ല വിഖ്യാൻ സാഗർ ഹിന്ദി പ്രതിഭാപരീക്ഷയിൽ - രണ്ടാം സ്ഥാനം



മലപ്പുറം ജില്ല മികച്ച വായനോത്സവ പ്രവർത്തനം - ഒന്നാം സ്ഥാനം


ഉപജില്ല കായിമേളയിൽ സെകൻ്റ് ഓവറോൾ കരസ്ഥമാക്കി വിദ്യാലയം


കെ.വി മുഹമ്മദ് സാഹിബ് മെമ്മോറിയൽ ഇൻ്റർ സ്കൂൾ സോക്കർ ഫെസ്റ്റിൽ LP- ഫുട്ബോൾ ടീം ചാമ്പ്യന്മാരായി


റോബോ സോക്കർ - റോബോട്ടിക്ക് ഫുട്ബോൾ മത്സരത്തിൽ ചാമ്പ്യൻന്മാരായി സ്കൂൾ വിദ്യാർഥികൾ

വാഴക്കാട് ജി എച്ച് എസിൽ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച റോബോ സോക്കർ റോബോട്ടിക് ഫുട്ബോൾ മത്സരത്തിൽ സ്കൂളിന് വേണ്ടി വിജയം കരസ്ഥമാക്കിയ മുഹമ്മദ് റബാഹ് എം.പി ട്രോഫി സ്വീകരിക്കുന്നു.


പഞ്ചായത്ത് കായികമേളയിൽ ചാമ്പ്യന്മാരായി

  • യു.പി തലത്തിൽ ഓവറോൾ .
  • എൽ.പി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം.


ഇൻ്റർ സ്കൂൾ റിപ്പബ്ലിക് ദിന ക്വസ് മത്സരം - മൂന്നാം സ്ഥാനം

വാഴക്കാട് പ്രിയ ക്ലബ്ബിൻ്റെ യൂത്ത് വിംഗ് സംഘടിപ്പിച്ച ഇൻ്റർ സ്കൂൾ റിപ്പബ്ലിക് ദിന ക്വിസ് മത്സരത്തിൽ മുന്നാം സ്ഥാനം കരസ്ഥമാക്കി മുഹമ്മദ് നസീബ് എ.ടി, ഹിബ എന്നിവർ 2000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ട്രോഫിയും ഏറ്റുവാങ്ങുന്നു.


സബ്ജില്ലയിലെ മികച്ച വായനോത്സവ പ്രവർത്തനം ഒന്നാം സ്ഥാനം സ്കൂളിന്


മലപ്പുറം ജില്ല ലൈബ്രറി കൌൺസിൽ- ക്വിസ് മത്സരം പഞ്ചായത്ത് തല വിജയികൾ


വായനവാര പ്രവർത്തനം സ്കൂളിന് ഒന്നാം സ്ഥാനം

പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ കൊണ്ടോട്ടി ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി വായന വാര പ്രവർത്തനങ്ങളിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ കരസ്ഥമാക്കി, വായന മാസാചരണത്തിൻ്റെ ഭാഗമായി വ്യത്യസ്ഥമായ പ്രവർത്തനങ്ങൾ നടത്തിയതതാണ് ഈ നേട്ടം കൈവരിക്കാനായത്. കൊണ്ടോട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷൈനി ഓമനയിൽ നിന്നും സൗഫിലടീച്ചർ, സിജി ടീച്ചർ പി ടി എ പ്രസിഡൻ്റ് ജുബൈർ, വിദ്യർത്ഥികൾ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.


ഉപജില്ലാ ഗണിതമേള വിജയികൾ (എൽ.പി)


ഉപജില്ലാ പ്രവർത്തിപരിചയമേള വിജയികൾ (എൽ.പി)


ഉപജില്ലാ ശാസ്ത്രമേള വിജയികൾ (യു.പി) സയൻസ്


എ.കെ.എസ്.ടി.യു അറിവുത്സവത്തിൽ മൂന്നാം സ്ഥാനം

എ.കെ.എസ്.ടി.യു അറിവുത്സവത്തിൽ കൊണ്ടോട്ടി സബ്ജില്ലാതല മത്സരത്തിൽ മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി വിദ്യാർഥികൾ. മൂന്നാം സ്ഥാനം വിരിപ്പാടം പുള്ളിശ്ശീരി റാഫിയുടെ മകൾ റജാഫെബിനും, നാലാം സ്ഥാനം ഊർക്കടവ് അബ്ദുറഷീദിൻ്റെ മകൻ മുഹമ്മദ് ബാദുഷയും കരസ്ഥമാക്കി.



മലപ്പുറം ജില്ലാ സംസ്കൃത പ്രശനോത്തരിയിൽ രണ്ടാം സ്ഥാനം

മലപ്പുറം ജില്ലാ സംസ്കൃത പ്രശനോത്തരിയിൽ രണ്ടാം സ്ഥാനം 6-ാം ക്ലാസിൽ പഠിക്കുന്ന ആരാധ്യ ആർ.സി കരസ്ഥമാക്കി സ്കൂളിന് അഭിമാനമായി


മാത്യഭൂമി രക്തദാന ദിന പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ ജില്ലയിൽ നിന്നും മികച്ചവിജയം

മാത്യഭൂമി പ്രതം നടത്തിയ രക്തദാന ദിന പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിൽ മലപ്പുറം ജില്ലയിൽ നിന്നും വിജയികളായ സ്കൂൾ വിദ്യാർത്ഥികളായ ആരാധ്യ, മിൻഹ ഫാത്തിമ, മുഹമ്മദ് അഷ്ഫാക്ക് എന്നിവർക്ക് മാതൃഭൂമി സർക്കുലേഷൻ മാനേജർ എം നൗഫിർ, സർക്കുലേഷൻ ഇൻ ചാർജ് സി അശോകൻ എന്നിവർ സ്കൂളിൽ എത്തി ഉപഹാരങ്ങൾ കൈമാറുന്നു


മലയാള മനോരമ നല്ല പാഠം ‘വായനക്കൂട്ട്' -മത്സരം ജില്ലാവിജയി മുഹമ്മദ് നസീബ്


ആദികാവ്യാമ്യതം ഓൺലൈൻ പ്രശ്നോത്തരിയിൽ (യു. പി)വിഭാഗത്തിൽ നിന്നും മത്സരിച്ച ആരാധ്യ ആർ. സി കൊണ്ടോട്ടി സബ്ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാ മത്സരത്തിന് യോഗ്യത നേടി


ഹിന്ദി പ്രേംചന്ദ് ദിന സംസ്ഥാന തല ഓൺലൈൻ മത്സരത്തിൽ മികച്ച വിജയം

പ്രേംചന്ദ് ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ കൊണ്ടോട്ടി സബ്ജില്ലയിൽ നമ്മുടെ വിദ്യാലയമായ എ എം യു പി സ്കൂൾ ആക്കോട് വിരിപ്പാടം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി മിന്നുന്ന പ്രകടനം കാഴ്ചവച്ചു ഒന്നാം സ്ഥാനം -മുഹമ്മദ്‌ നസീബ് -7E, രണ്ടാം സ്ഥാനം -സഫിയ ഫാരിയ -6E, മൂന്നാം സ്ഥാനം -ഫൈസ മെഹർ കെ -6F  എന്നീ കുട്ടികളാണ് നേടിയെടുത്തത്.


അലിഫ് സബ്ജില്ലാ മത്സരത്തിൽ സബ്ജില്ലയിൽ നിന്നും മൂന്നാം സ്ഥാനം കരസ്ഥമാക്കി മുഹമ്മദ് റസാൻ എം.പി



2023-24 വർഷത്തെ നല്ലപാഠം എ-പ്ലസ്സ് അവാർഡ് കരസ്ഥമാക്കിയ കൊണ്ടോട്ടി സബ്ജില്ലയിലെ ഏക വിദ്യാലയം


മാതൃഭൂമി സീഡ് മലപ്പുറം ജില്ലാ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം സ്വീകരിച്ചു

  • ജില്ലയിലെ മികച്ച ലഹരി വിരുദ്ധ പ്രവർത്തന പുരസ്ക്കാരം


മാത്യഭൂമി സീസൺ വാച്ച് പുരസ്ക്കാരം സ്കൂളിന്

മാത്യഭൂമിയും വിപ്രോയും ചേർന്ന് കേരളത്തിലെ വിദ്യാലയങളിൽ നടപ്പിലാക്കുന്ന കലാവസ്ഥ വ്യതിയാനം വ്യക്ഷങ്ങളിൽ ചെലുത്തുന്ന സ്വാധീനം നിരീച്ചിച്ചറിയുന്ന സീസൺവാച്ച് 2023-24 വർഷത്തെ പുരസ്ക്കാരം മലപ്പുറം ജില്ലയിൽ ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളിന് ലഭിച്ചു.