എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്/അക്ഷരവൃക്ഷം/എന്റെ വീട്ടിലെ പാവം പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ വീട്ടിലെ പാവം പൂച്ച


കൊറോണയായതിനാൽ സ്കൂളെല്ലാം അടച്ചല്ലോ.. വീട്ടിൽ ഞങ്ങൾ എല്ലാവരും കൂടെ പല കളികളും കളിച്ചു. ഊഞ്ഞാൽആട്ടം, സാറ്റ് കളി അങ്ങനെ പലതും കളിച്ചു. ഒരു ദിവസം കളിക്കുന്നതിനിടയിൽ തറവാട്ടിലെ തൊഴുത്തിനടുത്തു നിന്ന് പൂച്ച കുട്ടികളുടെ കരച്ചിൽ കേൾക്കുന്നു.., ഞങ്ങൾ അവിടെയെല്ലാം ചെന്ന് നോക്കി. 3സുന്ദരി പൂച്ചകുട്ടികൾ വെളുവെളുത്ത പഞ്ഞി പോലെ അവിടെ ഓടി നടക്കുന്നു. അവ അമ്മപ്പൂച്ചയെ തിരയുകയാണ്. അമ്മപൂച്ച തീറ്റ തേടി പോയതാണ്. കുറച്ചു കഴിഞ്ഞു അമ്മ പൂച്ച വന്നു. പൂച്ചക്കുട്ടികൾ അമ്മപൂച്ചയുടെ മേലെ ചാടി കയറി കളിച്ചു. ഒരു ദിവസം പൂച്ചക്കുട്ടികൾ മുറ്റത്തെ കാറിന്റെ ചുവട്ടിൽ ഓടി കളിക്കുന്നത് ഞങ്ങൾ കണ്ടു. അമ്മ പൂച്ചയെ അവിടെഎങ്ങും കാണുന്നില്ല. അവർ മെല്ലെ കാറിന്റെ ബോണറ്റിൽ കയറി ഇരുന്നത് ആരും കണ്ടില്ല, കുറച്ചു കഴിഞ്ഞ് കാർ സാധനങ്ങൾ വാങ്ങാൻ വേണ്ടി പുറത്തേക്ക് പോയി. പൂച്ച കുട്ടികൾ മെല്ലെ അതിൽ നിന്ന് ഇറങ്ങിയത് ആരും കണ്ടില്ല. കാർ തിരിച്ചു വന്നു. തള്ള പൂച്ച കാർ വരുന്നത് നോക്കിയിരിപ്പായിരുന്നു. പൂച്ച കരഞ്ഞു, കുട്ടികളെ അവിടെ എങ്ങും കാണുന്നില്ല. പാവം പൂച്ച എന്നും കരച്ചിൽ തന്നെ...... !


അമൻ ഹാതിം
3A എ.എം.എൽ. പി. സ്കൂൾ കന്മനം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ