എ.എം.എൽ.പി.എസ് പുത്തനത്താണി/അക്ഷരവൃക്ഷം/പുലിയുടെ അഹങ്കാരം
പുലിയുടെ അഹങ്കാരം
ഒരിടത്ത് ഒരു കാട്ടിൽ ഒരു പുലിയുണ്ടായിരുന്നു. മഹാ ദുഷ്ടനായിരുന്നു ആ പുലി. പാവം മൃഗങ്ങളെ പിടിച്ചു തിന്നലായിരുന്നു അവന്റെ പ്രധാന പണി. പുലിയുടെ ശല്യം രൂക്ഷമായതോടെ മൃഗങ്ങൾക്ക് ഗുഹയ്ക്ക് പുറത്തിറങ്ങാൻ തന്നെ പേടിയായി. അങ്ങനെ ഒരു ദിവസം കാട്ടിലെ മൃഗങ്ങളെല്ലാവരും ഒത്തു കൂടി. 'എങ്ങനെയെങ്കിലും പുലിയുടെ ശല്യം ഇല്ലാതാക്കണം'. അവർ കാട്ടിലെ ശക്തിമാനായ ഗമണ്ടൻ ആനയോട് പരാതി പറഞ്ഞു. ഗമണ്ടൻ കുറച്ചു നേരം ആലോചിച്ചിട്ടു പറഞ്ഞു. `നിങ്ങൾ എല്ലാവരും സമാധാനത്തോടെ തിരിച്ചുപോയ്ക്കൊള്ളൂ .. ഇനി പുലിയുടെ ശല്യം നിങ്ങൾക്കുണ്ടാവില്ല'. മൃഗങ്ങൾ തിരിച്ചു പോയി. പതിവ് പോലെ രാത്രി പുലി ഒരു മരക്കൊമ്പിൽ കയറി ഉറങ്ങാൻ കിടന്നു. അപ്പോഴാണ് അതു വഴി ഗമണ്ടൻ ആനയുടെ വരവ്. ഇതു തന്നെ പറ്റിയ അവസരം. മരത്തിനു മുകളിൽ കിടക്കുന്ന പുലിയെ കണ്ട ഗമണ്ടൻ തന്റെ തുമ്പിക്കൈകൊണ്ട് മരം പിടിച്ചു കുലുക്കാൻ തുടങ്ങി. മരം ശക്തമായി കുലുങ്ങാൻ തുടങ്ങിയതോടെ പുലി താഴെയുള്ള പാറക്കൂട്ടങ്ങൾക്കിടയില്ലേക്ക് വീണു. നടുവൊടിഞ്ഞു . അതോടെ പുലിയുടെ അഹങ്കാരവും തീർന്നു. മൃഗങ്ങളെല്ലാവരും സന്തോഷത്തോടെ ഗമണ്ടൻ ആനയോട് നന്ദി പറഞ്ഞു.
|