ശുചിത്വം എന്നും എപ്പോഴും
ശുചിത്വം എന്നും എപ്പോഴും
പരിസ്ഥിതി ദൈവത്തിൽനിന്നുള്ള അനുഗ്രഹമാണ്. കുഞ്ഞുനാൾ തൊട്ട് നാമെല്ലാവരും ജീവിച്ച ആ കൊച്ചു വിസ്മയം, നമുക്കേവർക്കും ജീവനു തുല്യമാണ്. കളിച്ചും രസിച്ചും പഠിച്ചു തിമർത്തും നാം ചിലവഴിച്ച നമ്മുടെ ഈ ഭൂമിയും അതിലുള്ള സർവ്വവും തന്നെയാണ് ഓരോ ജീവനും മുഖ്യം. നമ്മുടെ ജീവനും ജീവിതവും നിലനിൽക്കുന്ന ഈ പരിസ്ഥിതി കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എന്നാൽ മാത്രമേ ആരോഗ്യമുള്ള ഒരു ഭാവി വാർത്തെടുക്കാൻ നമുക്ക് കഴിയൂ. ശുചിത്വം എന്നത് രോഗപ്രതിരോധത്തിന് വളരെ അധികം പ്രധാനമാണ്. അതിന് തെളിവാണ് ഇന്ന് ലോകത്തെ ആകമാനം വിറപ്പിച്ച കൊറോണ എന്ന പേരിൽ അറിയപ്പെടുന്ന കോവിഡ് 19ന്റെ യാത്ര. ഇതിനൊരു പരിഹാരം കുട്ടികളായ ഞങ്ങൾക്ക് വരെ കാണാതെ അറിയാം. എപ്പോഴും കൈയും മുഖവും ശരീരവും വൃത്തിയായി സൂക്ഷിക്കലും സാനിറ്റൈസർ സോപ്പോ ഉപയോഗിച്ച് കൈ കഴുകലും ഞങ്ങൾ കുട്ടികളും പഠിച്ചു കഴിഞ്ഞു ശുചിത്വത്തിന് എന്നും എല്ലായിടത്തും പ്രാധാന്യമുണ്ട്. എന്നാൽ നാം അ തു മറന്നു പോകുന്നത് ഇത്തരം രോഗങ്ങൾക്ക് വഴി തുറന്നു കൊടുക്കുന്നു. നാം ജീവിക്കുന്ന വീടു മാത്രമല്ല പരിസരവും വൃത്തിയായി സൂക്ഷിക്കണം ഇത്തരം നല്ല പ്രവർത്തനങ്ങൾ നമ്മുടെ ശരീരത്തിനും മറ്റുള്ളവർക്കും രോഗത്തിൽ നിന്നും സുരക്ഷിതരാ വാൻ കാരണമാണ്. അതിനാൽ ഈ കൊറോണ എന്ന രോഗം നമുക്ക് നല്ലതിനുള്ള അനുഭവവും നമ്മുടെ പ്രവർത്തനങ്ങൾ നല്ലതിലേക്കും വെളിച്ചവും ആവട്ടെ
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം
|