എൽ എഫ് എച്ച് എസ്സ് വടകര/അക്ഷരവൃക്ഷം/പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വം

മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം . മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായിരിക്കും. ആരോഗ്യപൂർണമായ ആയുസാണല്ലോ നാമെല്ലാം ആഗ്രഹിക്കുന്നതും മറ്റുള്ളവർക്ക് ആശംസിക്കുന്നതും.

ആരോഗ്യമെന്ന ചോദ്യത്തിന്റെ ഉത്തരമിതാണ്: രോഗമില്ലാത്ത അവസ്ഥ .ഈ അവസ്ഥ നിലനിൽക്കുന്നതിൽ പരമപ്രധാനമായ പങ്കു വഹിക്കുന്നത് പരിസരശുചികരണമാണ് .നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കണമെന്നാണ് അതുകൊണ്ടു അർത്ഥമാക്കുന്നത്.ആരോഗ്യത്തെയും പരിസരത്തെയും തകർക്കുന്ന മുഖ്യ ഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ്. അതിനാൽ അവയെ ഇല്ലാതാക്കുക ആവശ്യമാണ്.

വ്യക്തി,വീട് ,പരിസരം,ഗ്രാമം നാട് എന്നിങ്ങനെ ശുചികരണത്തിന്റെ മേഖലകൾ വിപുലമാണ്.ശരീരശുചിത്ത്വം , വീടിന്റശുചിത്വം എന്നിവയുടെ കാര്യത്തിൽ നാം മുൻപന്തിയിലാണ്.എന്നാൽ പരിസരം ,പൊതുസ്ഥലങ്ങൾ,സ്ഥാപനങ്ങൾ ഇവയെല്ലാം വൃത്തിഹീനമാക്കുന്നതിൽ കേരളം മുൻപന്തിയിലാണ്.ഉദാ;വീട്ടിലെ പാഴ് വസ്തുക്കൾ വലിച്ചെറിയുന്നത് പൊതുവഴിയിലേക്കാണ്.ഇങ്ങനെ ചെയ്യുവാൻ ഒരുവനെ പ്രേരിപ്പിക്കുന്നത് അവന്റെ സ്വാർത്ഥതയാണ്.സ്വന്തം കാര്യംസിന്ദാബാദ് എന്ന ചിന്താഗതിക്കാരാണ് ഇപ്രകാരം ചെയ്യുന്നത്

നമ്മൾ നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിച്ചാൽ നമ്മുക്കും മറ്റുള്ളവർക്കും രോഗങ്ങൾ വരില്ല.അങ്ങനെ നമ്മുടെ സമ്പത്തും ആരോഗ്യവും രക്ഷിക്കാം.സമ്പത്തും ആരോഗ്യവും നഷ്ടപെടാതിരുന്നാൽ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കുവാൻ സാധിക്കും.സന്തോഷമുള്ള ജീവിശുചിത്വംതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്.സമ്പത്തു നഷ്ടപ്പെട്ടാൽ കാര്യമായൊന്നും നഷ്ടപ്പെടുകയില്ല.എന്നാൽ ആരോഗ്യം നഷ്ടപ്പെട്ടാൽ എല്ലാം നഷ്ടപ്പെടും.വൃത്തിഹീനമായി കെട്ടികിടക്കുന്ന പ്ലാസ്റ്റിക് ,കടലാസ്സ്,ചപ്പു ചവറുകൾ,കുപ്പി എന്നിവ നീക്കം ചെയ്യണം.വെള്ളം കെട്ടികിടക്കുന്നിടത്തും മല മൂത്രവിസർജനവസ്തുക്കൾ ഉള്ളിടത്തും കൊതുകും ഈച്ചയും വളരുവാൻ സാഹചര്യം ഉണ്ടാകുന്നു.പലവിധ പകർച്ചവ്യാധികളും ഉദാ; ഡെങ്കി പനി ,കോളറ,എലിപ്പനി,ഇപ്പോൾ നമ്മുടെ നാടിനെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണയെന്ന മഹാ മാരിയും ഇതിന്‌ ഉദാഹരണമാണ്.

ഒരു മനുഷ്യനെ അവനാക്കിത്തീർക്കുന്നത് അവന്റെ സ്വഭാവസവിശേഷതകളാണ്. ശുചിത്വബോധത്തിൽ അടിയുറച്ചു വളരുകയും നല്ല ശീലത്തിലൂടെ അത് പരിപോഷിപ്പിക്കുകയും ചെയ്യുമ്പോഴാണ് ഒരുവൻ ശുചിത്വബോധമുള്ളവനായി തീരുന്നത് . ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ ചൊല്ല്. കതിരിൽ വളം വച്ചിട്ട് കാര്യമില്ല .കുട്ടിക്കാലത്തു തന്നെ ശുചിത്വശീലം വളർന്നുവന്നാൽ മാത്രമേ ജീവിതത്തിന്റെ വിവിധ മേഖലകളിലും,സാഹചര്യങ്ങളിലും ഉചിതമായി പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളു.ശുചിത്വബോധത്തിൽ വളരുവാൻ ഒരു വ്യക്തിയെ പരിശീലിപ്പിക്കുന്നത് മാതാപിതാക്കളും,അധ്യാപകരുമാണ്.വിദ്യാലയങ്ങളിൽ നാം വർഷങ്ങളോളം പഠിക്കുന്നത് ഭാഷയും,ഗണിതവും,ശാസ്ത്രവും മാത്രമല്ല,മറിച്ചു മനുഷ്യത്വം വളർത്താൻ ഉപകരിക്കുന്ന വിവിധ മൂല്യങ്ങൾ കൂടിയാണ്.മനുഷ്യൻ മനുഷ്യത്വം ഇല്ലാത്തവനായി വളർന്നാൽ അവൻ മൃഗതുല്യനാണ് . ഒരു കുട്ടി അവൻ ഇടപെടുന്ന സാഹചര്യങ്ങളിൽ നിന്നന്പള ശീലങ്ങളും സ്വന്തമാക്കുന്നത്.അത് നല്ലതാകാൻ,ചീത്തയാകാം.നല്ല ശീലങ്ങളെ നാം സ്വീകരിക്കണം.ചീത്ത ശീലങ്ങളെ മറന്നു കളയുകയും വേണം.

വീട്ടിൽ വെച്ച് നേടിയെടുക്കുന്ന പരിസര ശുചീകരണത്തിന്റെ ബാലപാഠങ്ങൾ സ്‌കൂളിനും സ്കൂളിനുപുറത്തും വികസിപ്പിച്ചു എടുക്കാനുള്ള അവസരങ്ങൾ നമുക്കുണ്ടാകണം.അത്തരം സന്ദർഭങ്ങൾ ഉചിതമായി ഉപയോഗിക്കുമ്പോൾ നാമും നമ്മുടെ പരിസരവും ശുചിത്വമുള്ളവരായിത്തീരും.അങ്ങനെ നാമും നമ്മുടെ സമൂഹവും ആരോഗ്യമുള്ളതായിമാറും.അതിനായി നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാം.



ജോഷ്വ ജോഷി
5 എൽ എഫ് എച്ച് എസ്സ് വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം