കാടും മലയും പുഴയും
കണി കാണും കണിക്കൊന്നയും
ഓർമ്മകളിലെവിടെയോ മറഞ്ഞു
പാടുന്ന പറവകളില്ല
ആടുന്ന മയിലുകളുമില്ല
കേളിയാടാനായ് കൂട്ടരുമില്ല
എന്റെ പരിസ്ഥിക്ക്
ലോക്ക്ഡൗണിന്റെ കാലം
പുറത്തിറങ്ങിയാൽ വൈറസിന്റെ
പിടിയിലാകും ഞാൻ
മൂക്കും വായും കെട്ടിയാലും
കോവിഡെന്നെ പിടികൂടുമോയെന്ന ഭയം
എന്നു തിരികെ വരുമെന്റെ
ശുദ്ധമായ പരിസ്ഥിതി
പൂമരങ്ങളും പൂക്കണിയും
തിരികെ വരുന്നതും കാത്ത്
ജനാല പഴുതിലൂടെ ചുറ്റും
പരതുന്നതെന്റെ കണ്ണുകൾ