സഹായം Reading Problems? Click here


എൽ എം എസ്സ് യു പി എസ്സ് പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/വിജയഭേരി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വിജയഭേരി


ബ്രിട്ടിഷുകാർ തൻ കൈകളാൽ
അടിമച്ചങ്ങല തീർത്തപ്പോൾ
മനുഷ്യ കുലം ഒന്നായ്
പോരാടി ജയിച്ച നാടിത്

യുദ്ധം, പ്രളയം, ഭൂകമ്പം
കെടുതികൾ പലതായി വന്നപ്പോൾ
ഒറ്റകെട്ടായി നിന്നു നാം
നഷ്ടത്തിൻമേൽ തളരാതെ
വിജയം വരിച്ചൊരു നാടിത്

ചൈനയിൽ നിന്നും അതിഥിയായ്
നമ്മുടെ നാട്ടിലെത്തിയവൻ
മാനവകുലത്തെ ഒന്നാകെ
അടിമകളാക്കാൻ കഴിവുള്ളോൻ

വ്യക്തി ശുചിത്വം പാലിച്ചാൽ
സമൂഹ നന്മ കൈവരിക്കാം
കൊറോണ തീർത്ത അടിമച്ചങ്ങല
ഒറ്റകെട്ടായ് ഭേദിക്കാം

ജനനേതാക്കൾ, ഭിഷഗ്വരൻമാർ
ഭൂമി തൻ മാലാഖമാർ, ഇവരെയെന്നും മാനിക്കാം
ഭീതിയകറ്റി മുന്നേറാം
മനുജ കൂലത്തിന് നന്മയേകാൻ
നാമൊന്നായ് ജഗദീശന്
മുന്നിൽ കൈകൂപ്പാം
 

സോഫിയ
എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത