എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/ജീവനാധാരമായ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
ജീവനാധാരമായ പരിസ്ഥിതി

രാത്രിതൻ ഇരുണ്ട യാമങ്ങളിൽ
 നിലാവേകി വെളിച്ചമേകി
 തണലേകി മധുരമുള്ള ഫലം നൽകി
പടർന്നുപന്തലിച്ച വൃക്ഷങ്ങൾ
പാടത്ത് വിളയുന്ന പൊൻ
 കതിരുകൾ മർത്യന്റെ വിശപ്പകറ്റി
കളകളം ഒഴുകുന്ന പുഴ നൽകി
കുളിർകാറ്റേകി സ്വാന്തനമേകുന്നു
പച്ചപ്പാർന്ന കാടുകൾ
 എന്നിട്ടുമെന്തേ മർത്യ
പ്രകൃതിക്ക് നേരെയുള്ള നിന്റെയീ
 അതിക്രമങ്ങൾ കൊടുംക്രൂരതകൾ
 ഇന്ന് പൊന്നുവിളയുന്ന പാടങ്ങൾ ഇല്ല
 നാമതു മണ്ണിട്ടുനികത്തി
തണലേകിയ വൃക്ഷങ്ങൾ വെട്ടിമാറ്റി
 പുഴകളെല്ലാം മലിനമാക്കി
 കുന്നുകളെല്ലാം ഇടിച്ചുനിരത്തി
 പ്രളയമായി മഹാമാരിയായി
 പ്രകൃതി തിരിച്ചടിച്ചപ്പോൾ
 പകച്ചുനിൽക്കുന്നു മർത്ത്യൻ
വരും തലമുറയ്ക്കായി സംരക്ഷിക്കാം
 ജീവനാധാരമായയീ പ്രകൃതിയമ്മയെ

അനു ശ്രീകൃഷ്ണ
VII B എൽ എഫ് യു പി സ്കൂൾ മമ്മിയൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത