സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ക്ളബുകൾ

സ്കൂളിൽ വിവിധ ക്ലബ്ബുകൾ നന്നായി പ്രവർത്തിക്കുന്നു.

മലയാളം ക്ലബ്ബ്

മലയാളം ഭാഷ അനായാസം  കൈകാര്യം ചെയ്യുന്നതിനും സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കുന്നതിനുമായ പ്രവർത്തനങ്ങൾ നടന്നു വരുന്നു.മലയാള ത്തിളക്കം പരിപാടിയും നന്നായി നടത്തുന്നു. ഡോ. താര. എസ്. ഡി. നേതൃത്വം നൽകുന്നു.


ഇംഗ്ലീഷ് ക്ലബ്ബ്‌

ഇംഗ്ലീഷ് ഭാഷയിൽ താല്പര്യം സൃഷ്ടിക്കുന്നതിനും ഇംഗ്ലീഷ് ഭാഷ തെറ്റാതെ പ്രയോഗിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നു. ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ശ്രീമതി. അനിഷ. വി. കെ. നേതൃത്വം നൽകുന്നു.


ഹിന്ദി ക്ലബ്ബ്‌

രാഷ്ട്ര ഭാഷ ലളിതമായി കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. സുരീലി ഹിന്ദി, സുഗമ ഹിന്ദി പ്രവർത്തനങ്ങളും നടന്നു വരുന്നു. ശ്രീമതി. ഹൃദി  നേതൃത്വം നൽകുന്നു.


സയൻസ് ക്ലബ്ബ്‌

കുട്ടികളിൽ ശാസ്ത്രാ ഭിരുചിയും ശാസ്ത്ര കൗതുകവും വളർത്തുന്നതിനും പ്രപഞ്ച സത്യങ്ങൾ തത്വാ ധിഷ്ഠിതമായി പഠിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ നൽകുന്നു. ശ്രീ. പ്രബിൻ. ഐ. ബോസ് ആണ് ഭാവി ശാസ്ത്രജ്ഞരെ വാർത്തെടുക്കുന്നത്തിന് നേതൃത്വം നൽകുന്നത്.


സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്‌

കുട്ടികളിൽ സാമൂഹ്യാവബോധം വളർത്തുന്നതിനും നല്ല സമൂഹം വാർത്തെടുക്കുന്നതിനുമു ള്ള പരിശീലനം നൽകുന്ന കളരിയായി ഈ ക്ലബ്ബ്‌ പ്രവർത്തിക്കുന്നു. ശ്രീമതി. സിന്ധു. എസ്. എൽ ആണ് നേതൃത്വം നൽകുന്നത്.


ഗണിത ക്ലബ്ബ്‌

കളികളിലൂടെ ഗണിത അധ്യയനം  മെച്ചപ്പെടുത്തുന്നതിനും നിത്യ ജീവിതത്തിലെ കണക്ക് എളുപ്പമാർഗങ്ങളിലൂടെ പരിഹരിക്കാനുമുള്ള പരിശീലനം നൽകുന്നു. ശ്രീ. സനു. ഡി. എസ് നേതൃത്വം  നൽകുന്നു.