കോവിഡ് എന്ന മഹാമാരിയെ ചെറുത്തിടാൻ
കൈ കോർത്തിടാം ഒന്നായി കേരള ജനതയെ...
കോവിഡ് എന്ന മഹാവ്യാധിയെ തകർത്തിടാൻ
കൈ കോർത്തിടാം ഒന്നായി ഭാരത ജനതയെ...
ലോക ജനതയെ കാർന്നു തിന്നും വിപത്തിനെ തുരത്തിടാം ഒന്നായി ലോക ജനതയെ...
മഹാവ്യാധിയാ മിന്നീവിപത്തിന്
ഔഷധ മേതുമേ കണ്ടെത്തിയില്ലല്ലോ...
അത്യന്ത ശുദ്ധമാക്കിടാം കരങ്ങൾ എപ്പോഴും
ഉദ്യമം വേറൊന്നുമില്ലിനി രോഗം അകറ്റുവാൻ...