എൻ എസ് എച്ച് എസ് എസ് നെടുമുടി/അക്ഷരവൃക്ഷം/സോപ്പ് വന്ന കഥ

Schoolwiki സംരംഭത്തിൽ നിന്ന്
സോപ്പ് വന്ന കഥ

സോപ്പ് വന്ന കഥ കേൾക്കൂ... സോപ്പ് അല്ലേ, എല്ലാം....

ക്രിസ്തുവിന് 2800 വർഷം മുമ്പ് ബാബിലോണിയക്കാർ കൊഴുപ്പും ചാരവും ചേർത്തു തിളപ്പിച്ചും സോപ്പ് ഉണ്ടാക്കിയിരുന്നുവെന്ന് ചരിത്രം. ആദ്യകാലത്ത് വില കുറഞ്ഞ സോപ്പുകൾ നിർമ്മിക്കാൻ തുടങ്ങിയത് ഫ്രഞ്ചുകാരാണ് (1701). ഇന്ത്യയിൽ സോപ്പ് കൊണ്ടുവന്നത് ബ്രിട്ടീഷുകാരും. ലിവർ ബ്രദേഴ്സ് എന്ന കമ്പനിയാണ് സോപ്പ് ഫാക്ടറി ഇന്ത്യയിൽ സ്ഥാപിച്ചത് (1897). ഉത്തർപ്രദേശിലെ മീററ്റിലായിരുന്നു അത്. പക്ഷേ, ആദ്യത്തെ ഇന്ത്യൻ സോപ്പ് നിർമ്മിച്ചത് ജാംഷെഡ് ജി ടാറ്റ ആണ് (1918). അതിനൊരു കേരള ബന്ധമുണ്ട്. കൊച്ചിയിലെ കോക്കനട്ട് ഓയിൽ മിൽസ് വിലയ്ക്ക് വാങ്ങിയാണ് ടാറ്റ സോപ്പ് നിർമ്മാണം തുടങ്ങിയത്. ഓ.കെ. മിൽസ് എന്ന കമ്പനിയിൽ വെളിച്ചെണ്ണയും അലക്കുസോപ്പും നിർമ്മിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീട് അതിന്റെ പേര് ടാറ്റ ഓയിൽ മിൽസ് എന്ന് മാറ്റി. ഓ.കെ സോപ്പുകൾക്ക് പക്ഷേ ലൈഫ് ബോയിയോട് മൽസരിക്കാൻ സാധിച്ചില്ല എന്നും ചരിത്രം. 1937 ആയപ്പോഴേക്കും സോപ്പ് സമ്പന്നരുടെ അവശ്യവസ്തുവായി.

സോപ്പിട്ടു കൈ കഴുകിയാൽ പതിനാലോളം പകർച്ച വ്യാധികൾ തടയാമെന്നു ശാസ്ത്രം.ഒന്നു വന്നു തലോടിപ്പോകുന്ന ജലദോഷപ്പനിയും അതിസാരവും ന്യുമോണിയയും മാത്രമല്ല, ഇന്ന് നന്നെ മരണഭീതിയിൽ ആഴ്ത്തുന്ന കോവിഡ് 19 പോലും സോപ്പിട്ടു കൈ കഴുകിയാൽ ഇല്ലാതാകും. ഒറ്റ കാര്യമേ ശ്രദ്ധിക്കാനുളളൂ, 25 സെക്കന്റ് എങ്കിലും സോപ്പ് കൈകളിൽ പതയ്ക്കണം. കൈപ്പത്തിയുടെ അകവും പുറവും തള്ളവിരലും ചൂണ്ടു വിരൽ മുതൽ തള്ളവിരൽ വരെയുള്ള ഭാഗം കൈത്തണ്ടയും ഉരച്ചു കഴുകണം.വിരലുകൾക്കിടയിലും നഖങ്ങൾക്കിടയിലും സോപ്പ് എത്താൻ പ്രത്യേക ശ്രദ്ധ വേണം. സോപ്പിലെ കൊഴുപ്പുതന്മാത്രകൾ വൈറസിലെ ലിപ്പിഡിനെ അലിയിച്ച് അതിന്റെ പുറംതോട് നശിപ്പിക്കുന്നതോടെ വൈറസ് നിർവീര്യമാകുന്നു.ആൽക്കഹോൾ അടങ്ങിയ സാനിറൈറസറുകൾക്കും ഇതു സാധിക്കും.പക്ഷേ, സാനിറൈറസർ എല്ലാ വൈറസുകളെയും നശിപ്പിക്കുകയില്ല.അതിന് സോപ്പ് തന്നെ വേണം.

സായി കൃഷ്ണ എസ്സ്
7 B നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം