എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/പ്രവർത്തനങ്ങൾ/2021-22/2022 ജനുവരിയിൽ നടന്ന പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൗട്ട് & ഗൈഡ്സ് , ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ സംയുക്തമായി കുട്ടികളുടെ വാക്‌സിനേഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സഹായങ്ങൾ നൽകി

🔰 കുട്ടികളുടെ വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ഇന്നു മുതൽ; എങ്ങനെ രജിസ്റ്റർ ചെയ്യാം..?

സ്മാർട്ട് ഫോൺ വഴിയോ ഇന്റർനെറ്റുള്ള കമ്പ്യൂട്ടർ വഴിയോ വളരെ ലളിതമായി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താൻ സാധിക്കും.

🔘 ഓൺലൈനിൽ ബുക്ക് ചെയ്യുന്നതെങ്ങനെ ?

✅ ആദ്യമായി https://www.cowin.gov.in/ എന്ന ലിങ്കിൽ പോകുക. ഹോം പേജിന് മുകൾ വശത്തായി കാണുന്ന രജിസ്റ്റർ/സൈൻ ഇൻ യുവർസെൽഫ് എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക

✅ അപ്പോൾ വരുന്ന പേജിൽ മൊബൈൽ നമ്പർ നൽകുക. മൊബൈൽ നമ്പർ നൽകി Get OTP ക്ലിക്ക് ചെയ്യുമ്പോൾ നമ്മൾ നൽകിയ മൊബൈലിൽ ഒരു ഒടിപി നമ്പർ എസ്എംഎസ് ആയി വരും. ആ ഒടിപി നമ്പർ അവിടെ നൽകി വെരിഫൈ ക്ലിക്ക് ചെയ്യുക

✅ ഫോട്ടോ ഐഡി പ്രൂഫ് കോളത്തിൽ ആധാറോ സ്‌കൂൾ ഐഡി കാർഡോ സെലക്ട് ചെയ്യുക. ഫോട്ടോ ഐഡിയുടെ നമ്പരും അതിലുള്ള പേരും പെൺകുട്ടിയാണോ ആൺകുട്ടിയാണോ അദേഴ്‌സ് ആണോ എന്നും ജനിച്ച വർഷവും നൽകുക. അതിന് ശേഷം രജിസ്റ്റർ ബട്ടൺ ക്ലിക്ക് ചെയ്യുക.

✅ ഇതോടെ ആ ആളുടെ പേര് രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഇതുപോലെ ആഡ് മോർ ഓപ്ഷൻ നൽകി മറ്റ് മൂന്ന് പേരെ കൂടി രജിസ്റ്റർ ചെയ്യാം.

🔘 വാക്‌സിനേഷനായി എങ്ങനെ അപ്പോയ്‌മെന്റെടുക്കാം ?

✅ വാക്‌സിൻ എടുക്കാനുള്ള അപ്പോയ്‌മെന്റിനായി രജിസ്റ്റർ ചെയ്ത പേരിന് തൊട്ട് താഴെയുള്ള ഷെഡ്യൂളിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന പേജിൽ താമസ സ്ഥലത്തെ പിൻ കോഡ് നൽകുക. അങ്ങനെ ലഭിക്കുന്നില്ലെങ്കിൽ ജില്ല സെർച്ച് ചെയ്യാവുന്നതാണ്.

✅ ഓരോ തീയതിയിലും വാക്‌സിൻ കേന്ദ്രങ്ങളുടെ ഒഴിവ് കാണാൻ സാധിക്കും. താത്പര്യമുള്ള കേന്ദ്രവും തീയതിയും സമയവും നൽകി കൺഫോം ബട്ടൺ ക്ലിക്ക് ചെയ്യാം. അപ്പോൾ കൺഫോം ചെയ്ത സന്ദേശം ആ പേജിലും എസ്എംഎസ് ആയും വരും.

✅ എന്തെങ്കിലും കാരണത്താൽ നിശ്ചിത കേന്ദ്രം കിട്ടിയില്ലെങ്കിൽ തൊട്ടടുത്ത ദിവസം മൊബൈൽ നമ്പറും ഒടിപി നമ്പരും നൽകി കോവിൻ സൈറ്റിൽ കയറി ബുക്ക് ചെയ്യാവുന്നതാണ്.

✅ വാക്‌സിനേഷൻ നടക്കുന്നതുവരെ രജിസ്‌ട്രേഷന്റെയും അപ്പോയ്‌മെന്റിന്റേയും രേഖകൾ എഡിറ്റ് ചെയ്യാൻ കഴിയും.

✅ വാക്‌സിനെടുക്കാനായി വാക്‌സിനേഷൻ കേന്ദ്രത്തിൽ പോകുമ്പോൾ രജിസ്റ്റർ ചെയ്ത പ്രിന്റൗട്ടോ എസ്എംഎസോ കാണിക്കുക. രജിസ്റ്റർ ചെയത ഫോട്ടോ ഐഡി കൈയ്യിൽ കരുതേണ്ടതാണ്.

⚜️ Scouts & Guides, Little Kites Units - NRPM HSS Kayamkulam (01.01.2022)

ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ്

'പറവകൾക്കൊരു പാനപാത്രം' JRC അംഗങ്ങൾ സഹജീവികൾക്കായി ദാഹജലം ഒരുക്കിയപ്പോൾ.

ലഹരി,പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണം

🚭♻️ SAY NO TO DRUGS & PLASTIC... !!

വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണ പോസ്റ്ററുകളും...

⚜️ NRPM HSS Kayamkulam

22.01.2022

റിപ്പബ്ലിക് ദിനാഘോഷം