അമ്മ പറഞ്ഞു പോകല്ലേ
പുറത്തെങ്ങും പോകല്ലേ
അച്ഛൻ പറഞ്ഞു പോകല്ലേ
പന്തുകളിക്കാൻ പോകല്ലേ
കൈകൾ നന്നായികഴുകേണം
അമ്മുമ്മ വന്നു പറയുന്നു
സോപ്പിട്ടുതന്നെ കഴുകേണം
അപ്പുപ്പൻ വന്നു പറയുന്നു
മുഖവും മൂടി ചേട്ടൻ വന്നു
അതു മസ്കാ എന്നു പറയുന്നു
എന്താണിങ്ങനെ എല്ലാരും
ഓരോന്നോരോന്നായി പറയുന്നു
എന്താണു എന്താണു ചേച്ചി
കൊറോണ എന്നൊരു വൈറസ് വന്നു
മനുഷ്യനെ ഒക്കെ കൊല്ലുന്നു
പമ്മി പമ്മി ഭീകരൻ വന്നാൽ
നാണം കെട്ടുമടക്കാനായി ചെയ്യും യുദ്ധത്തിൽ
മോനേ നീയും ചേരേണം