എൻ.എസ്.എസ് എച്ച്.എസ്. പെരുമ്പുളിക്കൽ/അക്ഷരവൃക്ഷം/ശുചിത്വം മാനവരാശിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്



ശുചിത്വം മാനവരാശിയിൽ

ലോകത്തിലെ ഏതൊരു അത്ഭുതത്തെക്കാളും മഹത്തായ അത്ഭുതമാണ് പ്രകൃതി അഥവാ പരിസ്ഥിതി.നമ്മുടെ പ്രകൃതി എന്നത് നമ്മുടെ പരിസരമാണ്.നഷ്ടപ്പെടുത്തിയാൽ പിന്നീടൊരിക്കലും തിരിച്ചു കിട്ടാത്ത അപൂർവ്വ സമ്പത്തിന്റെ കലവറയാണ് പ്രകൃതി .എന്നാൽ ഏറ്റവും പരിഷ്കൃതർ എന്നവകാശപ്പെടുവരാണ് ഏറ്റവും അധികവും പരിസ്ഥിതിയെ നശിപ്പിക്കുന്നതും. ജലമലനീകരണം, കൃത്രിമ വളങ്ങൾ, കീടനാശിനികൾ, പ്ലാസ്ററിക് ഉൽപ്പന്നങ്ങൾ, എന്നിവ അന്തരീക്ഷത്തിൽ സൃഷ്ടിക്കുന്നത് നശീകരണമാണ്. പരിസ്ഥിതിയുടെ സുസ്ഥിതി തന്നെ നഷ്ടപ്പെടുത്തുന്ന മനുഷ്യൻ രോഗം വിളിച്ചു വരുത്തുന്നു. പരിസരം ശുചിത്വമുളളതായാലെ പ്രകൃതിയും ശുചിത്വമുളളതാകൂ. പരിസരമലിനീകരണം തടയുന്നതിന്റെ ഏററവും വലിയ മാർഗമാണ് മരങ്ങൾ നടുന്നത്. പരിസരസൗഹൃദ സാങ്കേതികവിദ്യ വികസിപ്പച്ചെടുക്കണം. കീടനാശിനികളുടേയും മറ്റും പ്രയോഗം കുറച്ചു കൊണ്ടു വരണം. പ്ലാസ്ററിക് പോലുളളവയുടെ ഉപയോഗം കുറച്ചു കൊണ്ടുവരണം. പൊതുസ്ഥലങ്ങളിലും വീട്ടുവളപ്പിലും മരങ്ങൾ വച്ചു പിടിപ്പിക്കണം. പരിസരം സംരക്ഷിക്കാനുളള പ്രധാന മാർഗ്ഗം ജൈവവൈവിധ്യം സംരക്ഷിക്കുകയാണ്. കേരളീയരുടെ ഉദാസീനതയാകും പരിസര മലിനീകരണത്തിനും പകർച്ചവ്യാധിക്കും കാരണമാകുന്നത്. ദൈവത്തിന്റെ സ്വന്തം നാട് മാലിന്യങ്ങളുടെ സ്വന്തം നാടായി മാറുന്നു. വൃത്തിഹീനമായിടത്ത് കൊതുകുകൾ പെററുപെരുകുന്നു. കൊതുകിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരുന്നു. അതിനാൽ നമ്മുടെ പരിസര ത്ത് കെട്ടിക്കിടക്കുന്ന ജലം കൊതുകുകളുടെ വാസസ്ഥലം ആകാതെ ശ്രദ്ധിക്കുക. വീട്ടിലുണ്ടാകുന്ന മലിനജലത്തെ വളരെ ലളിതമായ രീതിയിൽ ഒരു സോക്കററ് പിററിലൂടെ മണ്ണിനടിയിലേക്ക് ഒഴുക്കിവിടുന്നതും നല്ലതാണ്. പ്ലാസ്ററിക് ഉൽപ്പന്നങ്ങൾ മണ്ണിൽ ലയിക്കാത്ത വസ്തുവാണ്. അതായത് കുറയ്ക്കൽ,പുനരുപയോഗം, പുനഃചംക്രമണം,തിരസ്ക്കാരം നന്നാക്കൽ, ഇവ ഒാർക്കേണ്ടത് അത്യാവശ്യം. വ്യക്തിശുചിത്വം, പരിസരശുചിത്വം, ഗൃഹശുചിത്വം,എന്നിവ പാലിച്ചെങ്കിൽ മാത്രമെ രോഗങ്ങൾ ഒഴിവാക്കാൻ സാധിക്കൂ.

                                                                                     
         

അപർണ എസ്
9a എൻ.എസ്.എസ് എച്ച്.എസ്. പെരുമ്പുളിക്കൽ
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 10/ 05/ 2020 >> രചനാവിഭാഗം - ലേഖനം