എൻ.എസ്.എസ് എച്ച്.എസ്. പെരുമ്പുളിക്കൽ/അക്ഷരവൃക്ഷം/ദൈവത്തിന്റെ കൈകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിന്റെ കൈകൾ


പ്രകൃതിതൻ മടിത്തട്ടിൽപിറന്നു വീണൊരെൻ ജീവിത നൗക
പ്രകൃതിതൻ മായകാഴ്ചയിൽ മങ്ങിയെൻ കണ്ണുകൾ പോലും
കാലങ്ങൾ കടന്നു പോകവെ നിർ ഭയമാകുന്ന ആ മായകാഴ്ചകൾ
പരിസ്ഥിതിതൻ കണ്ണീരിൽ ആർത്തുല്ലസിച്ചു ഭീരുക്കൾ
ഒത്തിരി നീണ്ടു നിന്നില്ല ആ സന്തോഷം മഴ പോലെ
ഇതാ നമ്മൾ അടിയറവു വെച്ചിരിക്കുന്നു ആമാറാ വ്യാധിക്കു മുമ്പിൽ
ആ മാറാ വ്യാധിക്കു മുമ്പിൽ കളിപ്പാവകളായി മാറുന്നു മനുഷ്യർ
ആശുപത്രിതൻ ഹീനതയിൽ മുങ്ങി ഒരോ കുടുംബവും
അതാ ഒടുവിൽ ദൈവത്തിൻ കൈകൾ പോൽ വൈദികർ
മനുഷ്യർ ഉറക്കെ വ്യാധിയോടെ പറ‍ഞ്ഞു തകരില്ല ഞങ്ങൾ
   

ഐശ്വര്യ എസ്
9a എൻ.എസ്.എസ് എച്ച്.എസ്. പെരുമ്പുളിക്കൽ
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 10/ 05/ 2020 >> രചനാവിഭാഗം - കവിത