എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./അക്ഷരവൃക്ഷം/കൊറോണക്ക് നമോവാകം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്ക് നമോവാകം

ഈ കഥയിലെ നായകൻ നമുക്കേവർക്കും പരിചിതനായ കൊറോണ എന്ന ഓമനപ്പേരുള്ള കോവിഡ്-19 ആണ് .ചൈനയിലെ വുഹാനിലാണ് അവന്റെ ജനനം .വുഹാനിലെ ജനങ്ങളെ മുഴുവൻ പരിചയപ്പെട്ട് അവൻ ഇറ്റലിയിലെത്തി . ആ പരിചയത്തിലൂടെ അവൻ അവിടുത്തെ അനേകരുടെ ജീവൻ അപഹരിച്ചു..വൈകാതെ അവനെ ലോകം മുഴുവൻ ഭയക്കാൻ തുടങ്ങി. .യാത്രയ്ക്കിടയിൽ അവൻ ഇന്ത്യയിലുമെത്തി. ഇന്ത്യയിലെത്തിയതല്ല, മറിച്ചു വിദേശി മലയാളി സുഹൃത്തുക്കൾ അവനെ ഇങ്ങോട്ടേക്കു നിർബന്ധിച്ചു കൂട്ടികൊണ്ടുവന്നതാണ് .അവർ അവനെ രാജ്യത്തിന് മുഴുവൻ പരിചയപെടുത്തി കൊടുത്തു .അപ്പോൾ രാജ്യത്തൊട്ടാകെ നമ്മുടെ പ്രധാനമന്ത്രി മറ്റൊരു സമ്മാനവും കൊടുത്തു ."സമ്പൂർണ ലോക്കഡോൺ".ആരും പുറത്തു പോകരുതെന്ന് നമ്മുടെ പ്രധാനമന്ത്രി തണപേക്ഷിച്ചു.ജനങ്ങൾ പ്രധാനമന്ത്രി യുടെ വാക്കിനെ മാനിച്ചു.നമ്മുടെ കഥാനായകന് പരിചയപ്പെടാൻ ആരെയും ലഭിക്കാതെ വന്നു.എങ്കിലും തന്റെ കാത്തിരിപ്പുതുടർന്നു .ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ "ഞങ്ങൾ ഒരിക്കലും നന്നാവില്ല" എന്ന മുദ്രാവാക്യവുമായി ഒരുപറ്റം ആൾക്കാർ പുറത്തേക്കു വന്നു. അവൻ അവരെ ഇരുകൈയും നീട്ടി സ്വീകരിച്ചു.

ചുറ്റുപാടുമൊന്നു കണ്ണോടിച്ചാൽ അവൻ നമുക്ക് ദുരിതം മാത്രമല്ല നന്മയും സമ്മാനിച്ചിട്ടുണ്ടെന്നുകാണാം.വാഹനങ്ങളുടെ അഭാവം മൂലം മലിനീകരണം കുറഞ്ഞിരിക്കുന്നു.ജോലിത്തിരക്കിനിടയിൽ കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ കഴിയാതിരുന്ന മാതാപിതാക്കൾ മക്കളോടോപ്പം മുഴുവൻ സമയവും കഴിയുന്നു.ഞങ്ങൾക്ക് സ്നേഹവും, സഹനവും നന്മയും നിറഞ്ഞ ഒരു പുതിയ ലോകം സമ്മാനിച്ച കോവിഡ് എന്ന നായകന് നമോവാകം .

അഭിരാമി എസ്
10 എ എൻ എസ് എസ് എച്ച് എസ് എസ് ചിങ്ങവനം
കോ‌‍ട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ