എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ./ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രം

ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കരുവാറ്റ എന്ന ഗ്രാമത്തിൽ ദേശീയ പാതയോടു ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കരുവാറ്റയിൽ ഒരു ഇംഗ്ലീഷ് വിദ്യാലയം ആരംഭിക്കുന്നതിനായി സമുദായത്തിൽ കേശവക്കുറുപ്പ് തന്റെ പ്രതിനിധിയായി പ്ലാക്കുഴിയിൽ ശങ്കരപ്പിള്ള വക്കീലിനെ ചങ്ങനാശ്ശേരിയിലേക്കയച്ച് മന്നത്തിന്റെ സഹായം അഭ്യർത്ഥിച്ചു. ഓരോ പ്രദേശത്തും അവരവർ സ്കൂളുകൾ ആരംഭിക്കുന്നത് ഉചിതമല്ലെന്നും എൻ.എസ്.എസ്. എന്ന പ്രസ്ഥാനത്തിന്റെ കീഴിൽ സ്കൂൾ സ്ഥാപിക്കുന്നതാണ് നല്ലതെന്നും മന്നം ഉപദേശിച്ചു. ഇതിനായി കരുവാറ്റയിലെ എല്ലാ സമുദായങ്ങളുടെയും പിന്തുണയും സഹായവും മന്നത്ത് പത്മനാഭൻ ഉറപ്പുവരുത്തി. അങ്ങനെ, സമുദായത്തിൽ കേശവക്കുറുപ്പ് നല്കിയ ഭൂമിയിൽ 1924 ൽ ഒരു ഇംഗ്ലീഷ് വിദ്യാലയവും ഇതിനോടനുബന്ധിച്ച് ഒരു ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിട്യൂട്ടും സ്ഥാപിതമായി.. തൊഴിൽ രഹിതരുടെയും ടി ടി സി പാസായവരുടെയും എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ട്രെയിനിംഗ് സ്കൂളുകളും സർക്കാർ നിർത്തലാക്കി. അക്കൂട്ടത്തിൽ, എൻ.എസ്.എസ്. മാനേജുമെന്റിനു കീഴിൽ കരുവാറ്റയിലുണ്ടായിരുന്ന ട്രെയിനിംഗ് സ്കൂളും നിർത്തലാക്കപ്പെട്ടു. ഇതിനൊരു ബദൽ സംവിധാനമെന്ന നിലയിലാണ് 1977 ൽ കരുവാറ്റ എൻ എസ്.എസ്. ഗേൾസ് ഹൈസ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്.