എസ് . എച്ച് . എ .എൽ.പി .സ്കൂൾ , പയ്യാവൂർ/ചരിത്രം
മലബാറിലെ കിഴക്കൻ മലയോരമേഖലയായ പയ്യാവൂർ പ്രദേശത് കുടിയേറിപ്പാർത പാവപ്പെട്ടവരുടെ കുട്ടികൾക്കായി കോട്ടയം അതിരൂപതയിലെ വൈദീകരും സ്രേഷ്ടരും നല്ലവരായ നാട്ടുകാരും കഠിനാധ്വാനം ചെയ്ത് പടുത്തുയർത്തിയതാണ് സേക്രഡ് ഹാർട്ട് ന്യൂ എലിമെന്ററി സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം .1 -1 -1948 ൽ ആണ് ഇത് സ്‌ഥാപിതമായത് വി ടി അന്നമ്മ ഹെഡ്മാസ്റ്ററായും ടി ഒ തോമസ് ആദ്യ അസിസ്‌റ്റന്റായും രണ്ട് അധ്യാപകരുമാണ് ഉണ്ടായിരുന്നത് . ആദ്യത്തെ മാനേജർ ബഹു .മറ്റത്തിൽ സിറിയക് അച്ഛനായിരുന്നു .11 -6 -1956 ൽ സേക്രഡ് ഹാർട്ട് ഹയർ എലിമെന്ററി സ്കൂൾ പയ്യാവൂർ എന്ന പേരിൽ സ്റ്റാൻഡേർഡ് 1 മുതൽ 6 വരെ ക്ലാസുകൾ ആരംഭിച്ചു .1957 ൽ ഏഴാം ക്ലാസും 1958 ൽ എട്ടാം ക്ലാസും ആരംഭിച്ചു .1961 -62 അധ്യയനവർഷം മുതൽ ഗവണ്മെന്റ് പുതിയ നിയമമനുസരിച്ചു 4 വരെ പ്രൈമറിയും 5 മുതൽ ഹൈസ്കൂൾ സെക്ഷനായും വേറിട്ട പ്രവർത്തനം തുടങ്ങി .15 ഡിവിഷൻ വരെയുള്ള ഒരു സ്കൂൾ ആയിരുന്നു ഇത് ഇപ്പോൾ 10 ഡിവിഷൻ പ്രവർത്തിക്കുന്നു .