എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ/അക്ഷരവൃക്ഷം/ വൃത്തിയുടെ മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തിയുടെ മഹത്വം
 ഒരു  ഗ്രാമത്തിൽ  പാവപ്പെട്ടവനും  സത്ഗുണസമ്പന്നനുമായ  ഒരു കർഷകൻ ഉണ്ടായിരുന്നു.അയാളുടെ പേര്  രാമു എന്നായിരുന്നു.അടുത്ത  ഗ്രാമത്തിൽ  ഒരു സന്ന്യാസ ആശ്രമം ഉണ്ടായിരുന്നു.അവിടുത്തെ സന്ന്യാസിക്ക്  തന്റെ വൃത്തിയിലും  പൂന്തോട്ടപരിപാലനത്തിലും  അഹങ്കാരം ഉണ്ടായിരുന്നു.രാമു  തന്റെ ഗൃഹവും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നു. അതേപോലെ തന്റെ ശരീരം  വൃത്തിയായും  ആരോഗ്യത്തോടും സൂക്ഷിച്ചിരുന്നു.പാവപെട്ടവനാണെങ്കിൽ തന്നെ കചന്റെ  ശുചിത്വത്താൽ നാട്ടുകാർ   അയാളെ ബഹുമാനിച്ചിരുന്നു. അയാൾ എന്നും രാവിലെ യോഗാഭ്യാസം  ചെയ്യുകയും  അതോടൊപ്പം തന്റെ വീടിൻ പരിസരത്ത് കൃഷി ചെയ്ത്‌ ഉണ്ടാക്കിയ ഭക്ഷണം ആയിരുന്നു  കഴിച്ചിരുന്നത്.രാമുവിനെ  പറ്റി കേട്ടറിഞ്ഞ സന്ന്യാസിക്ക്  അയാളോട്  വൃത്തിയുടെ കാര്യത്തിൽ അസൂയ തോന്നിയിരുന്നു.
                     ഒരിക്കൽ  നാട്ടിൽ ഒരു പകർച്ചവ്യാധിപടർന്നു പിടിച്ചു.സന്ന്യാസ ആശ്രമത്തിൽ സംന്യാസിക്കും ശിഷ്യന്മാർക്കുപോലും വന്നു.കാരണം  സന്ന്യാസി വീട് തോറും കയറി ഉപദേശിച്ചതിനാലാണ്.പക്ഷെ,രാമുവിനും കുടുംബത്തിനും മാത്രം രോഗം പിടിപെട്ടില്ല.
                     കുറച്ചുനാളുകൾക്കുശേഷം, സന്ന്യാസിയും ശിഷ്യന്മാരും രാമുവിനെ കാണാൻ അയാളുടെ ഗൃഹത്തിൽ  വന്നു.എന്നിട്ട്  എന്താണ് അങ്ങയ്ക്കും  കുടുംബത്തിനും മാത്രം ഈ രോഗം പിടിപെടാതിരുന്ന  കാരണം എന്ന് ചോദിച്ചു.അപ്പോൾ രാമു താഴ്ന്ന സ്വരത്തിൽ പറഞ്ഞു,"അങ്ങ്  സ്വന്തം വൃത്തിയും ആരോഗ്യവും കൂടി നോക്കാതെ ആശ്രമവും പരിസരവും മാത്രം വൃത്തിയായി സൂക്ഷിച്ചു.മാത്രമല്ല, വീടുകൾ തോറും കയറിയിറങ്ങി ഉപദേശിക്കുന്ന ശീലത്തിൽ രോഗം വരാൻ കാരണം ആകുകയും ചെയ്തു.തന്റെ തെറ്റ് മനസ്സിലായ സന്ന്യാസി പശ്ചാത്താപത്താൽ ആശ്രമത്തിലേക്കു ശിഷ്യന്മാരോടൊപ്പം തിരിച്ചു മടങ്ങി.

സാരാംശം:എത്‌ വലിയ ഉയർന്ന നിലയിലുള്ള ആളായാലും സ്വന്തം ശരീരത്തിന്റെ വൃത്തിയും ആരോഗ്യവും കൂടി നോക്കിയാലെ എത്‌ രോഗത്തെയും എതിർക്കാൻ സാധിക്കുക്കുകയുള്ളൂ.

കൃഷ്ണൻ നമ്പൂതിരി
8 B എസ് കെ വി ഹൈസ്കൂൾ, കുട്ടമ്പേരൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ