LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
ബാച്ച്2025-28
അവസാനം തിരുത്തിയത്
05-11-2025Georgekuttypb

അംഗങ്ങൾ

34034-ലിറ്റിൽകൈറ്റ്സ്
 
സ്കൂൾ കോഡ്34034
യൂണിറ്റ് നമ്പർLK/2018/
അംഗങ്ങളുടെ എണ്ണം-40
റവന്യൂ ജില്ലചേർത്തല
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല തുറവൂർ
ലീഡർ-
ഡെപ്യൂട്ടി ലീഡർ-
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1-ഗിരീഷ് വി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2-പ്രദീപ പ്രതാപൻ
അവസാനം തിരുത്തിയത്
05-11-2025Georgekuttypb
Sl no NAME
1 Abhinandana B
2 Abhinav Lal
3 Abhinav A
4 Akshay Shibu
5 Amaldev M V
6 Anakha R
7 Anamika N R
8 Ananya Aneesh
9 Anukrishna V S
10 Arjun A P
11 Arjun K S
12 Ashwin Krishnan
13 Fathmathul Misiriya T R
14 Gourinanda K R
15 Goutham Pradeep P
16 Harinanda S
17 Jithin Joshy
18 Joyal A J
19 Krishnaraj R
20 Lakshmi P S
21 Malavika Mukesh
22 Misrinnisa F
23 Naveen V
24 Nivedhya Pradeep
25 Ramseena Fathima A
26 Ridha Fathima A R
27 Rudranadh K R
28 Sabareenadh V L
29 Sayujya Sareesh
30 Shahban V B
31 Shivani S
32 Sinow Sajeevan
33 Sivaganga Prajith
34 Sivanandan M
35 Sourav K S
36 Sreenandhana T B
37 Sreya Suresh
38 Surya Lakshmi
39 Thanmaya
40 Veditha Suresh

.

പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

 
അഭിരുചി പരീക്ഷ 2025

ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കായി 143കുട്ടികൾ രജിസ്റ്റർ ചെയ്തു. ക്ലാസ്സ് തലത്തിൽ ലിറ്റിൽ കൈറ്റിനെ കുറിച്ചും അഭിരുചി പരീക്ഷയ്ക്കായി വീഡിയോ ക്ലാസ്സുകളും മാതൃക ചോദ്യങ്ങളും ലഭ്യമാക്കി നടത്തി പരിശീലനം നൽകി . 2025 ജൂൺ 25 ന് നടന്ന അഭിരുചി പരീക്ഷയിൽ കൈറ്റ് മെന്റർ ശ്രീ ഗിരീഷ് സാറും ,പ്രദീപ ടീച്ചറും നേതൃത്വം നൽകി . ആദ്യ 40 റാങ്കുകൾ നേടിയവർക്ക് 2025 - 28 ബാച്ചിൽ അംഗത്വം ലഭിക്കും.ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ സേവനവും പ്രയോജനപ്പെടുത്തി .

ഭിന്ന ശേഷി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം

 
ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

ഭിന്ന ശേഷി വിദ്യാർഥികൾക്ക് എസ്. എൻ. എസ്.എച്ച്.എസ് ശ്രീകണേശ്വരംസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നൽകുന്ന ഈ വർഷത്തെ കമ്പ്യൂട്ടർ പരിശീലന ക്ലാസിൻ്റെ ഉദ്ഘാടനം സ്കൂൾ ഹെഡ് മിട്രസ് ശ്രീമതി. സ്വപ്ന ടീച്ചർ 21/7/25 ന് 2 pm ന് നിർവ്വഹിച്ചു.പോളിയോ ബാധിച്ച സുമയ്യക്ക് ലാബിൽ പോകാതെ തന്നെ കൂട്ടുകാർ ഐടി പാഠഭാഗങ്ങൾ കൂട്ടുകൾ പറഞ്ഞു നല്കി .വളരെ ആവേശത്തോടുകൂടി കുട്ടികൾ പ്രവർത്തനങ്ങളിൽ മുഴുകി .


പ്രിലിമിനറി ക്യാമ്പു്-2025

 
പ്രിലിമിനറി ക്യാമ്പ് 2025

2025- 28 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പു് 2025 ഒക്ടോബർ 10ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി സ്വപ്ന ടീച്ചർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു .കൈറ്റ് മെന്റർ ശ്രീ ഗിരീഷ് സർ സ്വാഗതവും കൈറ്റ് മെന്റർ ശ്രീമതി പ്രദീപ പറഞ്ഞു. ചേർത്തല സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീ സജിത്ത് സിറിന്റെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നത് .ആകെ ആറ് സെഷനുകളായി നടന്ന ക്ലാസിൽ കുട്ടികളെ ഫേസ് സെൻസിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ -കൊമേഴ്സ് , ജി പി എസ് , ഏ ഐ , വി ആർ ,റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പായി തിരിച്ചു. തുടർന്ന് ഇന്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുംകുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു .തുടർന്ന് ലിറ്റിൽകൈറ്റ്സ് പ്രവർത്തങ്ങളെ കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ക്വിസ് മത്സരം നടത്തി. സെഷൻ 4, 5 എന്നിവയിൽ സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘുപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി.

രക്ഷാകർത്തൃയോഗം 2025- 28

 
രക്ഷാകർത്തൃയോഗം 2025- 28

ലിറ്റിൽകൈറ്റ്സ് 2025- 28 ബാച്ചിലെ കുട്ടികൾകളുടെ രക്ഷകർത്താക്കളുടെ യോഗം 2025 ഒക്ടോബർ 10ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. 2 pm ന് ആരംഭിച്ച രക്ഷകർത്താക്കൾക്കുള്ള യോഗം ഹെഡ്‍മിസ്ട്രസ് ശ്രീമതി സ്വപ്‍ന ഉദ്ഘാടനം ചെയ്തു. തുടർന്ന് കൈറ്റ്ചേർത്തല സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീ സജിത്ത് സർ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും രക്ഷകർത്താക്കൾക്ക് വിശദീകരിച്ചു നൽകി.പ്രസ്തുത മീറ്റിംഗിൽ കുട്ടികൾക്ക് യൂണിഫോം ഏർപ്പാടാക്കുന്നതിന് ആവശ്യമായ ഫണ്ട് നൽകാൻ സമ്മതമാണെന്ന് രക്ഷിതാക്കൾ അറിയിച്ചു.കൈറ്റ് മെന്റർ ശ്രീ. ഗിരീഷ് സർ സ്വാഗതം പറയുകയും കൈറ്റ് മെന്റർ ശ്രീമതി പ്രദീപ നന്ദി പറഞ്ഞു . മീറ്റിംഗ് 3 pm ന് അവസാനിച്ചു

സ്കൂൾ പാർലമെന്റ് ഇലക്ഷൻ

 
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
 
സ്കൂൾ പാർലമെന്റ് ഇലക്ഷൻ

വിദ്യാർത്ഥികളിൽ ജനാധിപത്യ മൂല്യങ്ങൾ, നേതൃപാടവം, ഭരണഘടനയിലുള്ള വിശ്വാസം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ എസ്. എൻ. എസ്.എച്ച്.എസ് ശ്രീകണ്ഠേശ്വരം ലിറ്റിൽകൈറ്റ്സ് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്14-08-205ൽ വിജയകരമായി പൂർത്തിയാക്കി.ഐ.സി.ടി. (ICT) അധിഷ്ഠിത സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയത്.കൈറ്റ് രൂപകൽപ്പന ചെയ്ത പ്രത്യേക സോഫ്റ്റ്‌വെയറുകളും സാങ്കേതികവിദ്യകളും ഈ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉപയോഗിച്ചു.വോട്ടിംഗ് മെഷീൻ മാതൃക: യഥാർത്ഥ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) മാതൃകയിൽ, സ്കൂളുകളിലെ കമ്പ്യൂട്ടർ ലാബുകൾ പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിച്ചു.വോട്ടിംഗ് സോഫ്റ്റ്‌വെയർ: ഓരോ സ്കൂളിന്റെയും ആവശ്യകതകൾക്കനുസരിച്ച് സ്ഥാനാർത്ഥികളുടെ പേരും ചിത്രങ്ങളും ഉൾപ്പെടുത്തി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള കൈറ്റ് ഇലക്ഷൻ സോഫ്റ്റ്‌വെയർ ഉപയോഗിച്ചു. വിദ്യാർത്ഥികൾക്ക് ബട്ടണിൽ ക്ലിക്ക് ചെയ്ത് എളുപ്പത്തിൽ വോട്ട് രേഖപ്പെടുത്താൻ ഇത് സൗകര്യമൊരുക്കി.പോളിംഗ് ഉദ്യോഗസ്ഥർ: ലിറ്റിൽ കൈറ്റ്സ് (Little KITES) അംഗങ്ങളും മുതിർന്ന വിദ്യാർത്ഥികളും ചേർന്ന് പോളിംഗ് ഓഫീസർമാർ, പ്രിസൈഡിംഗ് ഓഫീസർമാർ, പോളിംഗ് ഏജന്റുമാർ എന്നീ ചുമതലകൾ നിർവഹിച്ചു. ഇത് കുട്ടികൾക്ക് പ്രായോഗികമായ തിരഞ്ഞെടുപ്പ് അനുഭവം നൽകി.വോട്ടിംഗിന്റെ പ്രാധാന്യം, രഹസ്യ ബാലറ്റ്, തിരഞ്ഞെടുപ്പ് ചട്ടങ്ങൾ എന്നിവ വിദ്യാർത്ഥികൾ നേരിട്ട് മനസ്സിലാക്കി.വോട്ടെടുപ്പ് അവസാനിച്ച ഉടൻ തന്നെ, സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കൃത്യവും വേഗത്തിലുമുള്ള ഫലപ്രഖ്യാപനം സാധ്യമായി. ഇത് എണ്ണൽ പിഴവുകൾ ഒഴിവാക്കാനും പ്രക്രിയയുടെ വിശ്വാസ്യത വർദ്ധിപ്പിക്കാനും സഹായിച്ചു. ലിറ്റിൽകൈറ്റിന്റെ മേൽനോട്ടത്തിൽ നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്, വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യയും ജനാധിപത്യവും സംയോജിപ്പിച്ച് ഒരു പ്രായോഗികാനുഭവം നൽകുന്നതിൽ വലിയ വിജയം കണ്ടു. ഇത് സ്കൂൾ ഭരണത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും, ഭാവിയിലെ പൗരന്മാരെ ഉത്തരവാദിത്തബോധത്തോടെ വളർത്താൻ സഹായിക്കുകയും ചെയ്യുന്ന ഒരു മാതൃകാപരമായ പ്രവർത്തനമാണ്.